സ്റ്റീഫൻ ഹോക്കിംഗിന്റെ വിയോഗം, വിതുമ്പലോടെ അഷ്ഫിന് .

: സലീംനൂര്‍ അജ്മാന് :
അജ്മാന് : ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കി ഗിന്റെ വിയോഗത്തില്‍ വിതുമ്പലോടെ അഷ്ഫിനെന്ന ഒന്‍പതു വയസുകാരന് .അജ്മാന് റമദയിലെ ഐ.ടി മാനേജറായ കോട്ടക്കല്‍ സ്വദേശി ഫൈസലിനും സഹധര്‍മിണി ജസീനക്കും ജനിച്ച നാലു മക്കളില്‍ രണ്ടാമനാണ് അഷ്ഫിന്. അജ്മാന് വുഡ് ലം പാര്‍ക്ക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഷ്ഫിന് ലോക പ്രശസ്ത ശാസ്ത്രജ്ഞനെ കുറിച്ചുള്ള ലേഖനം ഒരു മാസികയില്‍ വായിച്ച് തീര്‍ന്നതിന്റെ പിറ്റേ ദിവസമാണ് സ്റ്റീഫൻ ഹോക്കി ഗിന്റെ ദുഖകരമായ മരണ വാര്‍ത്തയെത്തുന്നത്. ഹോക്കിഗിനെ പോലെ വലിയ ആളാകണമെന്ന മോഹം ഉള്ളില്‍ കൊണ്ട് നടക്കുന്ന അഷ്ഫിന് അദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാനായി പരമാവധി ശ്രമിക്കും. മരണവാര്‍ത്ത മകനില്‍ ഏറെ ദുഖമുണ്ടാക്കിയതായും പിതാവ് ഫൈസല്‍ പറയുന്നു.
2008 മെയ് 1 നാണ് ഫൈസല്‍ സഹധര്‍മിണി ജസീന ദമ്പതികള്‍ക്ക് അഷ്ഫിന് എന്ന രണ്ടാമത്തെ മകന് ജനിക്കുന്നത്. തുടക്കത്തിലേ നല്ല ഉഷാറായിരുന്ന കുട്ടി ആറു മാസം പിന്നിടുമ്പോഴാണ് ചില വൈകല്യങ്ങള്‍ കണ്ടു തുടങ്ങുന്നത്. ചികിത്സ തേടിയപ്പോള്‍ എല്ലാം കിട്ടിയ ഉത്തരം ഒന്നായിരുന്നു.സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന ജനിതക തകരാര്‍. മാംസപേശികള്‍ ദുര്‍ബലപ്പെട്ടുപോകുന്ന രോഗമാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി. ഈ രോഗം മിക്കവാറും കേസുകളില്‍ ജന്മനാ തന്നെ കാണുന്നവയാണ്. സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ്വ ജനിതക രോഗത്തിന് മരുന്ന് കണ്ടുപിടിച്ച വാര്‍ത്ത ഈയിടെ വന്നിരുന്നു. കഴിഞ്ഞ മാസം അമേരിക്കന്‍ ഭക്ഷ്യമരുന്ന് അഥോറിറ്റി അംഗീകാരം നല്കിയ സ്പിന്റാസ എന്ന ഈ മരുന്നിന്റെ ഒരു വര്‍ഷത്തേക്കുള്ള വില ഏതാണ്ട് 6.5 കോടി രൂപ വരും. അത് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ എത്തണമെങ്കില്‍ ഏതാണ്ട് ഒരു ദശകമെങ്കിലും എടുക്കുമെന്നാണ് കണക്ക്. പ്രതീക്ഷകള്‍ അസ്ഥാനത്താകില്ലെന്ന പ്രതീക്ഷയില്‍ ഫൈസല്‍ ലഭ്യമായ ചികിത്സകള്‍ തേടിയലഞ്ഞു. ആലോപോതിയില് കൃത്യമായ ചികിത്സ ലഭിക്കാതെ വന്നപ്പോഴാണ് അക്യുപങ്ചര്‍ ചികിത്സ തെടിപോയത്. ആ ചികിത്സയില്‍ പലപ്പോഴും വ്യക്തമായ മാറ്റം കണ്ടു വരുമ്പോഴേക്കും മറ്റെന്തെങ്കിലും അസുഖം അഷ്ഫിനെ വീണ്ടും പഴയ രീതിയിലേക്ക് തിരികെ കൊണ്ടെത്തിക്കും. നാട്ടിലെ പരിത സ്ഥിതികള്‍ അഷിഫിനു ചേരുന്നില്ലെന്ന തിരിച്ചറിവില്‍ കുടുംബത്തെ പ്രവാസ ലോകത്തേക്ക് കൂട്ടി ഫൈസല്‍. അജ്മാനിലെ തന്നെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തു അഷ്ഫിനെ. വീല്‍ ചെയറിന്റെ സഹായത്തോടെ. കൂട്ടിനു മൂത്ത സഹോദരന് ഉണ്ടെന്ന ആത്മബലത്തില്‍. രാവിലെ പ്രഭാത കര്‍മ്മങ്ങളെല്ലാം നിര്വ്വഹിപ്പിച്ച് സ്കൂളില്‍ കൊണ്ട് വിടും. ക്ലാസിലെ കൂട്ടുകാര്‍ നല്ലവണ്ണം അഷ്ഫിനെ സഹായിക്കും. ടിഫിന്‍ പാത്രം പോലും അവര്‍ തുറന്ന് കൊടുക്കണം അഷ്ഫിനു. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന സഹോദരന് ഇടയ്ക്കിടെ വന്ന് നോക്കും. ജോലി സ്ഥലത്ത് നിന്ന് പ്രത്യേക അനുവാദത്തോടെ വന്ന് ഫൈസല്‍ മകനെ കൂട്ടും. കാര്യങ്ങള്‍ ദൈവാധീനത്തോടെ മുന്നോട്ട് പോകുന്നതിനിടയിലാണ് മറ്റൊരു പ്രതിസന്ധി വിലങ്ങുതടിയായി മുന്നില്‍ വന്ന് നിന്നത്. അഷ്ഫിന് മൂന്നാം തരത്തിലേക്ക് ആയപ്പോഴായിരുന്നു അത്. അഷ്ഫിന് പഠിക്കുന്ന സ്കൂളില്‍ മൂന്നാം തരം മുതല്‍ ക്ലാസുകള്‍ മുകളിലത്തെ നിലയിലാണ്. മുകളിലേക്ക് കയറുവാന്‍ പടികള്‍ കയറണം. വീല്‍ ചെയറുമായി പടികള്‍ കയറി പോവുക എന്ന കടമ്പ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഫൈസല്‍ അജ്മാനിലെ മറ്റു സ്കൂളുകള്‍ തേടി പോയി. ഫലം നിരാശയായിരുന്നു. എല്ലാ സ്കൂളുകളിലും അവസ്ഥ തഥൈവയായിരുന്നു. വീട്ടിലിരുത്തി പഠിപ്പിക്കേണ്ടി വരുമെന്ന അവസ്ഥ സംജാതമായപ്പോഴാണ് പഴയ സുഹൃത്ത് ഗഫൂര്‍ സാറിനെ ഫൈസല്‍ കണ്ടെത്തുന്നത്. അദേഹം ജോലി ചെയ്യുന്ന പുതുതായി ആരംഭിച്ച വുഡ് ലം പാര്‍ക്ക് സ്കൂളില്‍ അഷ്ഫിനു ആവശ്യമായ ലിഫ്റ്റ് സൗകര്യം ഒരുക്കാം എന്ന് അദേഹം അറിയിച്ചതോടെയാണ് ഫൈസലിനു ശ്വാസം നേരേ വീണത്. പ്രിന്‍സിപ്പല്‍ ജിഷ ജയനും അധ്യാപകരും അഷ്ഫിനു പ്രത്യേകമായ പരിഗണന നല്കി. സഹപാഠികള്‍ പ്രത്യേക പരിഗണന അഷ്ഫിനു നല്കുന്നതിനാല് ആ ക്ലാസിനു സ്കൂള്‍ ഗ്രീന്‍ ക്ലാസ് അവാര്‍ഡ് നല്കി ആദരിക്കുകയും ചെയ്ത മോട്ടോർ ന്യൂറോ ഡിസീസ് എന്ന അപൂർവരോഗമായിരുന്നു ഹോക്കിങ്ങിന്. ശരീരം തളർന്ന അദ്ദേഹം രണ്ടുവർഷത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും 55 വര്‍ഷത്തെ അതിജീവിച്ചു ഹോക്കിംഗ്. അപൂർവം ചിലർ മാത്രമാണ് അതിജീവിക്കുക. ഒരു ലക്ഷത്തിൽ രണ്ടു പേർക്കെന്ന തോതിൽ ലോകത്ത് ഇൗ രോഗമുണ്ട്. ഇച്ഛാശക്തിയുടെ കരുത്തിൽ ഹോക്കിങ് തോൽപിച്ചത് വൈദ്യശാസ് ത്രത്തിെൻറ എല്ലാ കണക്കുകൂട്ടലുകെളയുമാ യിരുന്നു. പിന്നീട് ന്യൂമോണിയ വന്ന് സംസാരശേഷി പോയിട്ടും ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോ ടെ അദ്ദേഹം ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചു. എല്ലാ തലങ്ങളിലുമുള്ള മനുഷ്യരുമായും സംസാരിച്ചു. ഈ ജീവിതവിജയം അഷ്ഫിനെ ഏറെ സ്വാധീനിച്ചിരുന്നതായി പിതാവ് സാക്ഷ്യപ്പെടുത്തുന്നു. പുസ്തക വായന അഷഫിന്റെ ഹോബികളില്‍ ഒന്നാണ്. നല്ല ഒരു പാട്ടുകാരന് കൂടിയാണ് ഈ കൊച്ചു മിടുക്കന്. ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ കൃത്യനിഷ്ഠ പുലര്‍ത്തുന്ന അഷ്ഫിന് മൊബൈല്‍ ആപ്പിന്റെ സഹായത്തില്‍ പരമാവധി പ്രാര്‍ഥനകള്‍ പഠിച്ചെടുക്കുകയും ചെയ്തു. ജീവിതത്തില്‍ ആരാകണമെന്ന ചോദ്യത്തിനു മികച്ച ഒരു ഡോക്ടര്‍ എന്നതാണ് അഷഫിന്റെ നിഷ്കളങ്കമായ ഉത്തരം.

0 Comments