കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി നോര്‍ത്ത് കേരള ചെയര്‍മാനായി മെഹ്‌റൂഫ് മണലൊടി നിയമിതനായി.

ജി ടെക്, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ ആഗോള ബ്രാന്റ് ………………………

: അമ്പിളി : പ്രവാസ ലോകം ബ്യൂറോ.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി നോര്‍ത്ത് കേരള ചെയര്‍മാനായി ജി ടെക് എഡ്യൂക്കേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മെഹ്‌റൂഫ് മണലൊടി നിയമിതനായി. ഇന്നു വൈകുന്നേരം കോഴിക്കോട് റാവീസില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വ്യാപാര വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥാനം ഏറ്റെടുക്കും. 1895 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ വ്യാപാരി വ്യവസായികളുടെ കൂട്ടായ്മയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി. പ്രൈവറ്റ് പബ്ലിക് സെക്ടറില്‍ നിന്നായി 8300 ഓളം മെമ്പര്‍മാരാണ് ഈ കണ്ടസോര്‍ഷ്യത്തില്‍ ഉള്ളത്. രണ്ട് ലക്ഷത്തോളം പേര്‍ നേരിട്ടല്ലാതെയും ഈ കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യാപാരി വ്യവസായികളുടെ വിഷയങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ഗവണ്‍മെണ്ടുകള്‍ സമീപിക്കുന്ന ഏക സംഘടനയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി. ഈ സമിതി മുന്നോട്ടുവെക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ് കാലാകാലങ്ങളിലുള്ള സര്‍ക്കാറുകള്‍ വിപണി പോളീസികള്‍ തെയ്യാറാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 67 കോര്‍പ്പറേറ്റ് ഒഫീസുകള്‍ ഉണ്ട്. ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ചൈന,ഈജിപ്റ്റ്, ഫ്രാന്‍സ്, ജെര്‍മ്മനി, ഇറാന്‍, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, യു.കെ, യു.എസ് അടക്കം 129 രാജ്യങ്ങളിലെ പ്രമുഖ വ്യാപാര സംഘടനകളുമായി സഹകരണവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിക്കുണ്ട്.
മെഹ്‌റൂഫ് മണലൊടി എന്ന കോഴിക്കോട്ടുകാരന് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഈ സ്ഥാനം. സ്വ പ്രയത്‌നത്തിലൂടെ കോഴിക്കോടു നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക് ചുരുങ്ങിയ കാലം കൊണ് ഒരു ബ്രാന്റ് ഉയര്‍ത്തിക്കൊണ്ടു വന്നു എന്നത് തന്നെ വലിയ നേട്ടമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിന്നിടക്ക് ഒന്നര മില്ല്യണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് കംമ്പ്യൂട്ടര്‍ അനുബന്ധ വിദ്യാഭ്യാസവും അതുവഴി ഉയര്‍ന്ന തൊഴിലും ജീവിത അഭിവൃദ്ധിയും നേടിക്കൊടുക്കാന്‍ ജി.ടെക്കിനു കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ,മുംബൈ,ഡല്‍ഹി, ജെയ്പ്പൂര്‍, ബുവനേശ്വര്‍, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ സപ്പോര്‍ട്ടിംഗ് ഓഫീസുകളുള്ള ജിടെക്കിനു 16 സംസ്ഥാനങ്ങലില്‍ പഠന കേന്ദ്രങ്ങള്‍ ഉണ്ട്. മുവ്വായിരത്തോളം ജീവനക്കാരുള്ള ജി.ടെക് മെക്‌സിക്കോ, മലേഷ്യ, ഇന്‍ഡോനേഷ്യ, ശ്രീലങ്ക, കുവൈറ്റ്, യു.എ.ഇ,സൗദി അറേബ്യ, ഇറാന്‍,ഖത്തര്‍,ബംഗ്ലാദേശ്,ആഫ്രിക്ക എന്നിവിടങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ 23 വര്‍ഷമായി ഐ ടി മേഖലയില്‍ സജീവമായി ഇടപെടുന്ന,നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന മഹ്‌റൂഫ് മണലൊടി ഈ രംഗത്തെ സേവനങ്ങള്‍ പരിഗണിച്ച് സംസ്ഥാന കേന്ദ്ര ഗവണ്‍മെണ്ടുകളില്‍ നിന്ന് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്ക് യു.കെ പാര്‍ലമെണ്ടിന്റെ ഐ.എ.ബി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുധം നേടിയ മെഹ്‌റൂഫ് മണലൊടി മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തില്‍ പോസ്റ്റ് ഗ്രാജുവേഷനും കരസ്ഥമാക്കിയിട്ടുണ്ട്.


കംമ്പ്യൂട്ടര്‍ കേരളത്തില്‍ പ്രചാരത്തില്‍ വരുന്ന തുടക്ക കാലത്തുതന്നെ അതിന്റെ ഭാവി തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചു എന്നതാണ് ജി ടെക് എന്ന സ്ഥാപനത്തിന്റെ വിജയം. വരുന്ന കാലം കംമ്പ്യൂട്ടര്‍ അധിഷ്ടിതമായിരിക്കുമെന്ന തിരിച്ചറിവില്‍ കംമ്പ്യൂട്ടര്‍ അനുബന്ധ വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് തുടക്കം കുറിച്ച വിപ്ലവകരമായ നടപടി അക്കാലത്ത് ഒരു മലയാളിക്കു ചിന്തിക്കാന്‍ കഴിയുന്നതിന്റെ അപ്പുറത്തായിരുന്നു. ആധുനിക മാറ്റങ്ങള്‍ നിരന്തരം കംമ്പ്യൂട്ടറില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പഠന രീതി രൂപപ്പെടുത്തുക എന്നതായിരുന്നു വലിയ വെല്ലുവിളിയെന്നു മെഹ്‌റൂഫ് ഒര്‍ക്കുന്നു. കംമ്പ്യൂട്ടര്‍ തന്നെ അത്ഭുത വസ്തുവായ കാലത്താണ് കംമ്പ്യൂട്ടര്‍ അനുബന്ധ വിദ്യാഭ്യാസം എന്ന ആശയം രൂപപ്പെടുത്തുന്നത്. ആദ്യ കാലഘട്ടം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ലോകം കംമ്പ്യൂട്ടര്‍ യുഗത്തിലേക്ക് കുതിച്ചു ചാട്ടം നടത്തിയപ്പോള്‍ ഉപരി പഠനം എന്നത് കംമ്പ്യൂട്ടര്‍ അധിഷ്ടിതമായി മാറി. ഈ മാറ്റത്തിനൊപ്പം യാത്ര തുടര്‍ന്നു എന്നതാണ് ജി ടെക്കിന്റെ വിജയ ഗാഥ എളുപ്പമാക്കിയത്. കോഴിക്കോടു നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക് കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഉയര്‍ത്തിക്കൊണ്ടു വന്നു എന്നത് ചെറിയ കാര്യമല്ല. അന്താരാഷ്ട്ര വാല്യൂ ഉള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ഇന്നു ജി ടെക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള പരിഗണന ഉറപ്പു വരുത്തുന്നു.
വേറിട്ട ബ്രാന്റിംഗിലൂടെ ലോക വിപണിയില്‍ സാന്നിദ്ധ്യമുറപ്പിച്ച ജി ടെക് എന്ന ബ്രാന്റ് മലയാളത്തിനു നല്‍കുന്ന പ്രശസ്തി ചെറുതല്ല. ആ പ്രശസ്തിക്കുവേണ്ടി ജീവിതം മാറ്റി വെച്ച കര്‍മ്മ ശ്രേഷ്തക്കുള്ള അംഗീകാരമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി നോര്‍ത്ത് കേരള ചെയര്‍മാന്‍ പദവി.മലബാറിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക ബിസിനസ് സംഘടനകളുടെ അമരത്തിരിക്കുമ്പോഴും ജീവകാരുണ്യ സോഷ്യല്‍ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമാണ് മെഹ്‌റൂഫ് മണലൊടി എന്ന കോഴിക്കാട്ടുകാരന്‍. കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ ആഗോള നാമമായി ജി ടെക്ക് എന്ന ബ്രാന്റിനെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രയത്‌നത്തിനു മെഹ്‌റൂഫ് എന്ന യുവ വ്യവസായിയോട് കടപ്പെട്ടിരിക്കുന്നു കേരളം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar