ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധം ശക്തമാവുന്നു.

ആസിഫക്കുനേരെ നടന്ന മൃഗീയതയില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താല്‍ വിജയത്തിനു പിന്നാലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധം ശക്തമാവുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളാണ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. ശക്തമായ മുദ്രാവാക്യങ്ങളിലൂടെ പൊതു സമൂഹം ഒറ്റക്കട്ടായാണ് ആസിഫ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രത്യേകിച്ചു കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ധം ഇത്തരം ക്രൂരതകളുടെ പേരില്‍ തകര്‍ക്കരുതെന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെടുന്നത്. മത രാഷ്ട്രീയ ചിന്തകള്‍ക്കധീതമായി യുവാക്കള്‍ ഒറ്റക്കെട്ടായി ക്രൂരതക്കെതിരെ രംഗത്തിറങ്ങുന്നു എന്നതാണ് പ്രകടനങ്ങളെ ശ്രദ്ധേയമാക്കുന്നത്.
കീഴുപറംബ ഗ്രാമം വാട്‌സാപ്പ് കൂട്ടായ്മയുടെ കീഴില്‍ നീതിക്ക് വേണ്ടി നാട് ഒരുമിച്ചാണ് പ്രതിഷേധ ജാഥ നടത്തിയത്.കടകള്‍ അടച്ച് മെഴുകുതിരി കത്തിച്ചു പിടിച്ചാണ് ആസിഫക്ക് നീതി ലഭിക്കണമെന്ന ആഹ്വാനവുമായി ജനം അണിനിരന്നത്.
ജമ്മു കാശ്മീരില്‍ ബലാല്‍സംഘത്തില്‍ ഇരയായ എട്ട് വയസ്സുള്ള ആസിഫാ എന്ന് പൊന്നു മോള്‍ക്ക് നീതി ലഭിക്കണം എന്ന ആവിശ്യവുമായി രാജ്യമൊട്ടാകെ പ്രതിഷേധിക്കുബോള്‍ കുനിയില്‍ ആങ്ങാടിയിലും പ്രതിഷേധ സംഗമം നടന്നു. നൂറുകണക്കിനു ചെറുപ്പക്കാര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. കൊച്ചു സഹോദരിയുടെ ജീവന്‍ അപഹരിച്ചവര്‍ക്കു തൂക്കു കയര്‍ ലഭിക്കും വരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കണമെന്ന് മുദ്രാവാക്യത്തിലൂടെ യുവാക്കള്‍ ആവശ്യപ്പെട്ടു.
0 Comments