കലാലയങ്ങളില്‍ ശക്തിപ്പെടുത്തേണ്ടത് ധൈഷണിക സംവാദങ്ങള്‍

ഷെയര്‍ ചെയ്യാത്ത പോസ്റ്റുകള്‍ മാഗസിന്‍ പ്രകാശനം ചെയ്തു.
കുനിയില്‍: കലാലയങ്ങള്‍ക്കകത്ത് കഠാര പ്രയോഗങ്ങള്‍ക്ക് പകരം ധൈഷണിക സംവാദങ്ങളാണ് ശക്തിപ്പെടുത്തേണ്ടതെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ് വിദ്യാര്‍ത്ഥി യൂനിയന്‍ പുറത്തിറക്കിയ ഷെയര്‍ ചെയ്യാത്ത പോസ്റ്റുകള്‍ മാഗസിന്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല സ്വാലിഹ് അധ്യക്ഷത വഹിച്ചു.പി.പി മുഹമ്മദ് മാസ്റ്റര്‍ മാഗസിന്‍ കോപ്പി ഏറ്റുവാങ്ങി.പ്രിന്‍സിപ്പാള്‍ ശാക്കിര്‍ ബാബു കുനിയില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ കെ.എ നാസര്‍,യുനിയന്‍ അഡൈ്വസര്‍ പ്രൊഫ സുബൈദ പി കെ, സിക്രട്ടറി എന്‍ മുഹമ്മദ് മാസ്റ്റര്‍,എച്ച്.എ നജീബ് കാരങ്ങാടന്‍,മജീദ് പുളിക്കല്‍,അമീര്‍ എം കെ, എഡിറ്റര്‍ അല്‍ത്താഫ്, അബ്ദുറഹിമാന്‍ മാസ്റ്റര്‍ കെ,യൂസഫ് കെ ടി,ഇര്‍ഷാദ് എം കെ,അദീബ് അഹമ്മദ് ഒ എന്നിവര്‍ സംസാരിച്ചു.
0 Comments