സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി വ്യക്തികളും സംഘടനകളും.

കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി വ്യക്തികളും സംഘടനകളും. കുടിവെള്ളം മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള സാധനസാമഗ്രികള്‍ കളക്ടറേറ്റിലെത്തിച്ചുതുടങ്ങി. ഇതരജില്ലകളില്‍നിന്നും അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും സഹായങ്ങള്‍ ജില്ലയിലേക്കെത്തന്നുണ്ട്. പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പുകളാണ് ഇത്തരത്തില്‍ സഹായങ്ങളെത്താന്‍ എറെ സഹായിച്ചത്.ജില്ലാ റവന്യു വകുപ്പിന്റെ നേത്യത്വത്തില്‍ 150ാളം ഉദ്യോഗസ്ഥരാണ് ഇവ ശേഖരിക്കാനും തരംതിരിച്ച് വിവിധ ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നത്. അരി, കപ്പ, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, പുതപ്പ്, കുടിവെള്ളം, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ ഇങ്ങനെ ശേഖരിച്ചിട്ടുണ്ട്. ശേഖരിച്ച് തരംതിരിക്കുന്ന മുറയ്ക്ക് അവ ജില്ലയിലെ വിവിധ ക്യാമ്പുകളിലെത്തിക്കും. മലയാള മനോരമ, ശ്രീ ഗോകുലം ചിറ്റ്‌സ് ആര്‍ഡ് ഫണ്ട്‌സ് വയനാട് റീജിയണ്‍, ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മില്‍മ, കല്‍പറ്റ വുഡ്‌ലാന്റ് ഹോട്ടല്‍ തുടങ്ങി വിവിധ സ്ഥാപങ്ങളും, സംഘടനകളും വ്യക്തികളും വിവിധതരം സാമഗ്രികള്‍ ലഭ്യമാക്കി. വിവിധതരം പുതിയ വസ്ത്രങ്ങള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. സ്‌കൂള്‍ ബാഗുകള്‍, പഠനോപകരണങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാനിറ്ററി നാപ്കിന്‍സ്, പാത്രങ്ങള്‍, ബള്‍ബുകള്‍ തുടങ്ങിയവയാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പുകളില്‍ എത്തിക്കേണ്ട ആവശ്യമില്ല. ജില്ലാ കളക്ടറേറ്റില്‍ എത്തിച്ചാല്‍ മതിയാകും.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. അണക്കെട്ടിന്റെ സമീപപ്രദേശത്ത് ശക്തമായി മഴപെയ്യുന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഷട്ടറുകള്‍ 90 സെ.മീറ്റര്‍ ആണ് ഉയര്‍ത്തുന്നത്. 150 സെ.മീറ്ററിലേക്ക് ഘട്ടംഘട്ടമായി ഉയര്‍ത്തുവാനണ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നാലു ഷട്ടറുകളാണ് ഉയര്‍ത്തുന്നത്. 77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റേയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കാലവര്‍ഷത്തെ തുടര്‍ന്ന് അവധി നല്‍കിയ ജില്ലകളില്‍ ഓണാവധി ചുരുക്കിയെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഡയറക്റ്ററുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ സൈബര്‍ പൊലീസിന് ഇന്ന് പരാതി നല്‍കുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.

201819 അദ്ധ്യയന വര്‍ഷത്തില്‍ മഴക്കെടുതി കാരണം അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളില്‍ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡയറക്റ്റര്‍ അറിയിച്ചു എന്നായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar