പ്രവാസി മൃതദേഹങ്ങളോടുള്ള കൊള്ളക്കെതിരെ എം ഡി.എഫ് സമരമുഖം ശക്തമാക്കും.കെ.എം ബഷീര്‍

കോഴിക്കോട്. കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നം പരിഹരിക്കപ്പെട്ട സന്തോഷത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം മറ്റൊരു പ്രവാസി പ്രശ്‌നം ഏറ്റെടുത്ത് സമര രംഗത്തിറങ്ങുന്നു. ഗള്‍ഫില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് എം.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് അശ്‌റഫ് താമരശ്ശേരി നിരവധി തവണ കേന്ദ്ര ഭരണകൂടത്തെ സമീപിച്ചിരുന്നു.സുഷമ സ്വരാജ് അടക്കമുള്ള നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്നു വാക്കാല്‍ ഉറപ്പും ഈ വിഷയത്തില്‍ നല്‍കിയിരുന്നു.എന്നാല്‍ ഇന്നും ഈ രംഗത്ത് കടുത്ത ചൂഷണം നിലനില്‍ക്കുകയാണ്. ഇതിന്നെതിരെ കരിപ്പൂര്‍ സമര മാതൃകയില്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് എം ഡി എഫ് സംഘടനയെന്ന് പ്രസിഡണ്ട് കെ.എം ബഷീര്‍ പ്രവാസ ലോകത്തോട് പറഞ്ഞു.
സംഘടനയുമായി സഹകരിച്ച് ഗള്‍ഫിലും നാട്ടിലും ഒരുപോലെ സമര പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് തീരുമാനം.ഇപ്പോള്‍ ഇന്ത്യന്‍ വിമാനക്കമ്പനി മനുഷ്യ ശരീരം തൂക്കി അതിനുള്ള തുകയാണ് ഈടാക്കുന്നത്. ഇടക്ക് കാര്‍ഗോ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച നടപടി ഉണ്ടായപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഗള്‍ഫില്‍ അരങ്ങേറിയത്. ഇതോടെ ആ തീരുമാനം പിന്‍വലിച്ചെങ്കിലും സമാനമായ പല ചൂഷണങ്ങളും ഈ രംഗത്ത് ഇപ്പോഴും നടക്കുന്നുണ്ട്. ദിവസവും നിരവധി മനുഷ്യര്‍ ഇത്തരത്തില്‍ മൃതിയടയുന്നുണ്ട്. സാമൂഹ്യസംന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും കനിഞ്ഞാണ് ഇപ്പോള്‍ പല ദേഹങ്ങളും കയറ്റി അയക്കുന്നതെന്ന് ഈ രംഗത്ത് യു.എ.ഇയില്‍ സേവനം ചെയ്യുന്ന അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.സൗജന്യമായി മൃത ദേഹം അതത് ദേശത്ത് എത്തിക്കുക എന്നത് ഒരോ രാജ്യത്തിന്റെയും ബാധ്യതയാണെന്നും ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പോലും ഈ മാതൃക കാണിക്കുമ്പോള്‍ ഇന്ത്യമാത്രം അവിടെയും പ്രവാസിയെ ചൂഷണം ചെയ്യുന്നത് നീതികരിക്കാനാവില്ലെന്നും അഷ്‌റഫ് താമരശ്ശേരി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമ്മാര്‍ കിഴുപറമ്പ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ഏതൊരു സമര പരിപാടികള്‍ക്കും സംഘടന പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തു. പ്രവാസി സമൂഹത്തോടുള്ള ചൂഷണവും അവഹേളനവും അവസാനിപ്പിച്ച് മൃതദേഹങ്ങളെപ്പോലും ചൂഷണം ചെയ്യുന്ന അവസ്ഥയില്‍ നിന്ന് ദേശീയ വിമാനക്കമ്പനിയെ പിന്‍തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കിയതായി എം ഡി എഫ് ജനറല്‍ സെക്രട്ടറി കെ.സൈഫുദ്ധീന്‍ പറഞ്ഞു.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയതിന്നെതിരെയും വിമാനത്താവളം തകര്‍ക്കാനുള്ള ഉദ്യോഗസ്ത ലോബിയുടെ നീക്കങ്ങള്‍ക്കെതിരെയും എം ഡി എഫ് നടത്തിയ മൂന്നര വര്‍ഷത്തെ പോരാട്ടം വിജയത്തിലെത്തിയതാണ് കൂടുതല്‍ പ്രവാസി വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടനക്കു കരുത്ത് പകര്‍ന്നത്.വരും ദിവസങ്ങളില്‍ പ്രവാസി മൃതദേഹങ്ങളോടുള്ള കൊള്ളക്കെതിരെയുള്ള സമരമുഖം ശക്തമാവും.ഓരോ വര്‍ഷവും എണ്ണായിരത്തോളം പേര്‍ വിദേശത്തു മരിക്കുന്നുണ്ടെന്നും ഇവരുടെ പ്രായം നാല്‍പ്പതിനും അമ്പതിനുമിടയിലാണെന്നുമുള്ള എയര്‍പ്പോര്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠനം ഈ അടുത്താണ് പുറത്തു വന്നത്. ഏറ്റവും കൂടുതല്‍പേര്‍ മരണത്തിനു കീഴടങ്ങുന്നത് യു.എ.ഇയിലും സൗദിയിലുമാണന്ന കണ്ടെത്തല്‍ വലിയ പഠനം അര്‍ഹിക്കുന്നതാണെങ്കിലും അത്തരത്തിലുള്ള ഒരു ശ്രമവും രാജ്യത്ത് നടക്കുന്നില്ല. വാഹനാപകടങ്ങളും ഹൃദയരോഗങ്ങളുമാണ് പ്രധാന മരണകാരണങ്ങള്‍. ഇവക്കെതിരെയുള്ള ബോദവല്‍ക്കരണ വിഷയത്തില്‍പോലും ആരു മുന്നോട്ടു വരുന്നില്ല. എംബസിയുടെ നേതൃത്വത്തില്‍ പ്രവാസി സംഗടനകളുടെ സഹായത്തോടെ ഇത്തരം കാര്യങ്ങള്‍ നടത്താമെന്നിരിക്കെ യാതൊരു ചലനവും നടക്കുന്നില്ല. പ്രവാസി സമൂഹത്തിന്റെ വിഷയങ്ങള്‍ വേണ്ടവിധം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശക്തമായ നേതൃത്വം ഇല്ലാ എന്നതാണ് സത്യം. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം പ്രവാസി സംഘടനകള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് മാത്രം സജീവമാകുക ന്നെതാണ് അവരുടെ പ്രധാന അജണ്ട. വോട്ടവകാശം യാഥാര്‍ത്ഥ്യമായതോടെ പ്രവാസി വിഷയങ്ങളില്‍ ഭരണകൂടം ശ്രദ്ധചെലുത്തുമെന്നാണ് ഗള്‍ഫ് ഇന്ത്യക്കാര്‍ കരുതുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar