ഖശോകി:തുര്‍ക്കിയുടെ ആവശ്യം സഊദി തള്ളി.

റിയാദ്: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തുര്‍ക്കിയുടെ ആവശ്യം സഊദി തള്ളി. സഊദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഊദി തീരുമാനം വ്യക്തമാക്കിയത്.ജിസിസി ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയാനിയോടൊപ്പം യമാമ കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കവെയാണ് ആദില്‍ അല്‍ ജുബൈര്‍ സഊദി നിലപാട് വ്യക്തമാക്കിയത്.
0 Comments