ഖത്തറിനെതിരെ ഉപരോധം തുടരുമെന്ന് സൗദി.

ദുബൈ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗമായ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം തുടരുമെന്ന് സൗദി . റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന ജിസിസി ഉച്ചകോടിയോടനുബന്ധിച്ചു സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഖത്തറിനെതിരെ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ സന്നദ്ധമാകുന്നത് വരെ നിലവിലെ നിലപാടുകള്‍ സൗദി
തുടരുമെന്ന് അദ്ദേഹം റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.സഹോദര രാജ്യമായ ഖത്തര്‍ സഹകരണ കൗണ്‍സിലില്‍ പൂര്‍ണ്ണ മെമ്പര്‍ ആയി തുടരാന്‍ എന്തു ചെയ്യണമെന്ന് ഖത്തറിന് തന്നെ അറിയാമെന്നും ഉപാധികള്‍ അംഗീകരിച്ചു ഖത്തര്‍ കൗണ്‍സിലില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ മുന്നോട്ടുവച്ച ഉപാധികളില്‍ ഒരു വിട്ടുവീഴ്ചക്കും തങ്ങള്‍ സന്നദ്ധമല്ല. ഉപാധികള്‍ അംഗീകരിക്കും വരെ കാത്തിരിക്കുമെന്നും സൗദി
വിദേശകാര്യ മന്ത്രി പറഞ്ഞു.ജിസിസി അംഗ രാജ്യമായ ഖത്തറുമായുള്ള ഉപരോധം കൗണ്‍സിലിന് യാതൊരു വിധത്തിലുമുള്ള പ്രതിസന്ധിയും ഉണ്ടാക്കുന്നില്ലെന്ന് കൗണ്‍സില്‍ അംഗ രാജ്യങ്ങള്‍ ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പൂര്‍ണ്ണ സഹകരണത്തോടെ കൗണ്‍സിലില്‍ തിരിച്ചെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹം.ഗള്‍ഫ് രാജ്യങ്ങള്‍ ഒരു കുടുംബമാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ പരിഹരിക്കപ്പെടും. ഖത്തറിനോടുള്ള സമീപനത്തോടെ അവരുടെ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമാക്കിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി..
0 Comments