ബി.ജെ.പി നടത്തുന്ന സമരപന്തലിനു മുന്നില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യ ശ്രമം.

സെക്രട്ടറിയേറ്റിനു മുന്നില്‍ ബി.ജെ.പി നടത്തുന്ന സമരപന്തലിനു മുന്നില്‍ പ്രവര്‍ ത്തകന്റെ ആത്മഹത്യ ശ്രമം. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലല്‍ നായരാണ് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലുള്ളത്. എന്നാല്‍ ഇയാള്‍ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനാണെന്നാണ് എം ടി രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.
സമരപ്പന്തലിലേക്ക് ഓടിക്കയറിയ ഇയാൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തു കയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബിജെപി പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.വേണുഗോപാൽ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും ശബരിമല വിഷയത്തിലെ ജനവികാരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar