അഡാറ് ലവ് സിനിമ ഫെബ്രുവരി പതിനാലിന്

ഒരു കണ്ണിറുക്കലിലൂടെ ആരാധക പ്രിയം നേടി പോപ്പുലറായ പ്രിയ വാര്യരുടെ അഡാറ് ലവ് സിനിമ ഫെബ്രുവരി പതിനാലിന് തിയറ്ററിലെത്തുന്നു, സോഷ്യല്‍ മീഡിയയിലൂടെ ജനപ്രിയമായ ഈ ചിത്രത്തിലെ മാണിക്യമലര്‍ എന്ന ഗാനമാണ് ആരാധക ഹൃദയത്തില്‍ ആഴത്തില്‍ വേരോടാന്‍ ഇടയാക്കിയത്.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിനായി ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രിയ വാര്യരരുടെ ആരാധകര്‍. ഒടുവില്‍ കണ്ണിറുക്കി ലോകശ്രദ്ധ നേടിയ പ്രിയയുടെ ആദ്യചിത്രം പ്രണയദിനത്തില്‍ തിയെറ്ററുകളിലേക്കെത്തുകയാണ്. ഇക്കാര്യം ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടും വൈറല്‍ ആയിമാറിയ ഫ്രീക്കി പെണ്ണേ എന്ന ഗാനം അനുകരിച്ച് കാമ്പസ് ഒന്നാകെ പുതിയ ഡാന്‍സ് വേര്‍ഷന്‍ തന്നെ പുറത്തിറക്കിയിരുന്നു.
ചിത്രത്തെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറച്ച മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. പാട്ടിലൂടെ പ്രവാചകനെ നിന്ദിക്കുന്നവെന്ന ആരോപണത്തെ തുടര്‍ന്ന കേസ് സുപ്രീംകോടതി വരെ എത്തിയിരുന്നു. അതിലൂടെ സംവിധായകന്‍ ഒമര്‍ ലുലുവും നായിക പ്രിയ വാര്യരും വാര്‍ത്തകളില്‍ നിറഞ്ഞു.
ലോകമെമ്പാടും വൈറൽ ആയി കൊണ്ടിരിക്കുന്ന ഫ്രീക്കി പെണ്ണെ എന്ന ഗാനത്തിന് അറബി നാട്ടിൽ നിന്നും ഒരു അഡാറു ട്രിബ്യുട്ട്
ലോകമെമ്പാടും വൈറൽ ആയി കൊണ്ടിരിക്കുന്ന ഫ്രീക്കി പെണ്ണെ എന്ന ഗാനത്തിന് അറബി നാട്ടിൽ നിന്നും ഒരു അഡാറു ട്രിബ്യുട്ട്#DMedia #Arangu #Omarlulu #shanrahman #oruadarlove #freakypenne #priyavarrier #roshanabdulrahoof #noureenshareef #rajeshsasikumar
Posted by Smart Pix Media on Sunday, September 30, 2018
0 Comments