എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളും സഭയില്‍ പ്രക്ഷുപ്ത രംഗം

ശബരിമല വിഷയവും കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സഭക്കകത്തെ പ്രതിഷേധം ഇന്ന് കയ്യാങ്കളിയില്‍ കലാശിച്ചു.കഴിഞ്ഞ കുറെ ദിവസമായി പ്രതിപക്ഷം സഭാ നടപടികള്‍ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയും സ്പീക്കറുടെ ചോംബറില്‍ ചെന്ന് വരെ പ്രതിഷേധം പ്രകടിപ്പിക്കുകയും സഭ ബഹിഷ്‌ക്കരിക്കുകയും ചെയ്യുകയായിരുന്നു. എന്നാലിന്ന്
സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ അല്ല വർഗീയമതിലാണെന്ന മുസ്‌ലിംലീഗ് അംഗം എം.കെ.മുനീറിന്‍റെ പരാമർശത്തെ തുടർന്നാണ് സഭയിൽ അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്.
ലീഗ് അംഗം പി.കെ.ബഷീറും സിപിഎമ്മിലെ വി.ജോയിയും തമ്മിലാണ് ഏറ്റുമുട്ടിയത്. സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു ഇരുവരും തമ്മിൽ ഉന്തുതള്ളുമുണ്ടായത്. ഭരണ-പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമായിരുന്നു. പോർവിളിയുമായിരുന്നു.
വനിതാമതിൽ വർഗീയ മതിലാണ്. ജർമനയിൽ പണിത ബെർലിൻ മതിൽ പൊളിച്ചു മാറ്റിയതു പോലെ ഇതും ജനങ്ങൾ പൊളിച്ചുമാറ്റും. വെള്ളാപ്പള്ളിയും സി.പി.സുഗതനും പണിയുന്ന മതിൽ വർഗീയ മതിലാണെന്നുമുള്ള മുനീറിന്‍റെ പരാമർശമാണ് പ്രക്ഷുഭരംഗങ്ങൾക്ക് ഇടയാക്കിയത്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
അതോടെ സ്‌പീക്കർ നടപടികൾ നിറുത്തിവെച്ചു. പരാമർശം പിൻവലിക്കണമെന്നു ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പിൻവലിക്കില്ലെന്നും മുനീർ വ്യക്തമാക്കി. അതോടെ രൂക്ഷമായ വാക്കേറ്റമായി. ഇതിനൊടുവിൽ സഭയിൽ നിന്നു പ്രതിപക്ഷം ഇറങ്ങി പോകുമ്പോഴാണ് എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്.
0 Comments