ബഹ്‌റൈനിലെ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍, ടി.ടി.തോമസ് നിര്യാതനായി.

മനാമ: കഴിഞ്ഞ 55 വര്‍ഷമായി ബഹ്‌റൈനിലുള്ള ടി.ടി.തോമസ് (77) നിര്യാതനായി.  ബഹ്‌റൈന്‍ കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.   തോമസിനെ അസുഖ ബാധിതനായതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1963 ല്‍ ബഹ്‌റൈനില്‍ എത്തിയ ടി.ടി തോമസ് 1990ലാണ് ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിച്ചത്. അദ്ദേഹം ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ 55 വര്‍ഷത്തെ സേവനം പരിഗണിച്ച് ഈയിടെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ബഹ്‌റൈനിലെ മികച്ച സ്വാധീനമുള്ള ബിസിനസ്സുകാരന്‍ കൂടിയായ ടി.ടി.തോമസ് ഇവിടെ ഐ.പി.സി ചര്‍ച്ച് പ്രസിഡന്റുമായിരുന്നു. ബഹ്‌റൈനിലെ ന്യൂ ഇന്ത്യന്‍ സ്‌കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച തോമസിന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്കയക്കും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar