ചേറ്റുവ യുടെ സ്വന്തം ലേഖകൻ അബ്ദുക്ക അറബ് നാട്ടിൽ.



അബ്ദുള്ളക്കുട്ടി ചേറ്റുവ,………………………………..

ദുബായ് :വി. അബ്‌ദു എന്ന ചേറ്റുവക്കാരുടെ അബ്ദുക്ക
സ്വന്തം ലേഖകനായിട്ട് അമ്പത്തിയഞ്ച് വർഷം പിന്നിടുകയാണ്. സ്വന്തം നാട്ടിൽ വികസന മുരടിപ്പുകൾ അനുഭവപ്പെടുമ്പോൾ അബ്ദുക്കയുടെ പേന ചലിക്കും, ശക്തമായി തന്നെ അത് കൊള്ളേണ്ടിടത്ത് കൊള്ളും. അങ്ങിനെ അധികാരികൾ കണ്ണ് തുറക്കും. തെരുവോരത്തെ വിളക്കുകൾ രാത്രികാലങ്ങളിൽ പണിമുടക്കിയാൽ അത് അബ്ദുവിന് വാർത്തയാണ്, ഇനി അവ പകലിൽ കത്തിനിന്നാലും അതും വർത്തയാകും.
കൃത്യമായി പറഞ്ഞാൽ 55വർഷങ്ങക്ക് മുൻപൊരു ദിവസം നാട്ടുകാരനായ അബൂബക്കർ സേട്ട് നൽകിയ ക്യാമറയും കഴുത്തിൽ ഇട്ട് വീട്ടിലേക്കു പോകുന്ന ഒരു പതിനെട്ടുകാരന്റെ ശ്രദ്ധയിൽ ഒരു തെങ്ങിൻ തൈ പെട്ടു പതിനൊന്നു ഓല മടലുകളുള്ള ആ ചെറിയ തൈ കണ്ടപ്പോൾ വലിയ കൗതുകം തോന്നി ! പിന്നെ ഒട്ടും താമസിച്ചില്ല ഒറ്റ ക്ലിക്കിന് ചിത്രം തന്റെ ക്യാമറയിൽ പകർത്തി. തൃശൂർ ടൗണിലെ സ്റ്റുഡിയോ ലക്ഷ്യം വെച്ച് ബസ്സ്‌ കയറി.
സ്റ്റുഡിയോ വിൽനിന്നും വാഷ് ചെയ്തു എടുത്ത ഫോട്ടോ കളുമായി വിവിധ പത്രമോഫീസുകളിൽ കയറി അവിടെ ഏൽപ്പിച്ചു. പിറ്റേ ദിവസത്തെ പത്രങ്ങൾ ആചിത്രം പ്രസിദ്ധീകരിച്ചു, ചില പത്രങ്ങൾ അബ്ദുവിന്റെ പേരും വെച്ചു. അന്നുമുതൽ തീരുമാനിച്ചു തന്റെ ജീവിതോപാദി എഴുത്തതാണെന്ന്.
ദേശീയ പാത 17നെ ബന്ധിപ്പിക്കുന്ന
ചേറ്റുവ പാലം വരുന്നതിനു മുൻപ് അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറം ലോകത്ത് എത്തനുള്ള ചേറ്റുവ -ഒരുമനയൂർ
പ്രദേശവാസികളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും മനസ്സിലാക്കിയ അബ്‌ദു അതിനായ് തന്റെ തൂലിക ചലിപ്പിച്ചു.
നിരന്തരം എഴുതുന്ന വാർത്തകളും, ജനകീയ സമരങ്ങളും നിത്യ സംഭവമായി.
ഇനി പാലം വന്നിട്ടേ താൻ താടി വടിക്കൂ എന്ന് അബ്‌ദു ശപഥം ചെയ്തു.പാലത്തിന്റെ ഉദ്‌ഘാടനദിവസം മുഖ്യധാരാ പത്രങ്ങൾ ഒക്കെയും ‘അബ്ദുവിന്റ താടി പാലം ‘എന്ന അടിക്കുറിപ്പോട് കൂടി ഫോട്ടോ സഹിതം മുൻപേജിൽ പ്രസിദ്ധീകരിച്ചു. അത്യാധുനിക രീതിയിൽ മാധ്യമ പ്രവർത്തനം പുരോഗതി പ്രാപിച്ചെങ്കിലും ഇന്നും നാട്ടിലെ എല്ലാ പത്രങ്ങക്കും അബ്‌ദു വിന്റെ വാർത്ത വേണം. നാട്ടിൽ മരണവും, ജനനവും, വിവാഹം, സാംസ്‌കാരിക പരിപാടികൾ എന്തുമായി കൊള്ളട്ടെ വാർത്തകൾ അറീക്കുവാൻ അബ്ദുക്ക വേണം.
പരേതരായ ചേറ്റുവ വലിയകത്ത് തൈപ്പറമ്പിൽ ഹൈദ്രോസ്, പാത്തുട്ടി ദമ്പതികളുടെ മൂന്ന് ആണ്മക്കളിൽ മൂത്ത വനാണ് അബ്‌ദു. വീട്ടിലെ ജീവിതപ്രാരാബ്ധങ്ങൾ ജി. എം. യു. സ്കൂൾ പഠനം തുടരാൻ കഴിഞ്ഞില്ല.
ഇന്ന് അബ്ദുക്ക ഏറെ സന്തോഷവാനാണ്. ഒട്ടും പ്രതീക്ഷിക്കാതെ യുള്ള തന്റെ നാട്ടുകാരുടെ സംഘടന യായ ചേറ്റുവ അസോസിയേഷൻ ഒരുക്കിയ സ്നേഹ സംഗമത്തിൽ പങ്കെടുക്കുവാനുള്ള ക്ഷണം. സുമനസ്സു കളായ സഹോദരങ്ങൾ പിതൃ തുല്യ വാത്സല്യത്തോടെ വരാനുള്ള അവസരം ഒരുക്കി. തൃശൂർ ജില്ലയിൽ നിന്ന് തന്നെ വളരെ അപൂർവ്വമായി മാത്രം പുറത്ത് പോയി ട്ടുള്ള അബ്ദുക്കയുടെ ജീവിതത്തിലെ വിസ്മയ മുഹൂർത്തമാണിതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തന്റെ പത്രപ്രവർത്ത രംഗത്തെ വളർച്ച യിലും, എഴുപത്തി മൂന്നാം വയസ്സിലെ ആകാശയാത്രയ്ക്ക് കളമൊരുക്കിയ സ്വന്തം മക്കൾക്ക് തുല്യരായായ പ്രിയപ്പെട്ടവരോടും വിശിഷ്യ മഹാത്മാ ബ്രദേഴ്‌സ് ഓവർസീസ് കമ്മറ്റി യോടും തീർത്താൽ തീരാത്ത കടപ്പാട് ഉണ്ടെന്ന് കണ്ഠമിടറി അദ്ദേഹം പറഞ്ഞു. ചേറ്റുവ ക്കാരുടെ ഓരോ പ്രഭാതവും കണികണ്ടുണരുന്നത് പത്രവുമായി വരുന്ന അബ്ദുക്കയെ കണ്ടാണ്.
ഈ വർഷങ്ങൾക്കിടയിൽ അറുപതോളം പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.
പ്രവാസലോകത്ത് വെച്ച് ചേറ്റുവ അസോസിയേഷൻ കൂടാതെ, മഹാത്മാ ബ്ര ദേഴ്‌സ്‌, വട്ടേക്കാട് നാട്ടുവേദി യും, ദുബായ് കെ. എം. സി. സി, .യു. എ. ഇ. ദേശീയദിനാഘോഷത്തോട നുബന്ധിച്ചു നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ തൃശൂർ ജില്ലാ കെ. എം. സി. സി യും ആദരി ച്ചു, കെ. എം. ഷാജി. എം. എൽ. എ. യാണ് ഉപഹാരം സമർപ്പിച്ചത്.
ഭാര്യ :ഐസുമ്മയോടും അഞ്ചു മക്കളോടും കൂടി ചേറ്റുവ യിൽ സുഖമായി വസിക്കുമ്പോഴും ഓരോപ്രഭാതത്തിലും എഴുന്നേറ്റു അബ്‌ദു നടക്കുക യാണ്
വാർത്തയുടെ ഉറവിടം അന്വേഷിച്ചു കൊണ്ട്.
നിതാന്ത ജാഗ്രതയോടെ…

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar