നാല് ട്രാന്‌സ് ജെന്റേഴ്‌സ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങി.

നാല് ട്രാന്‌സ് ജെന്റേഴ്‌സ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങി.നേരത്തെ സുരക്ഷയുടെ പേരില്‍ അവരെ തിരിച്ചയച്ചിരുന്നെങ്കിലും മിയായ രേഖകളുടെ പിന്‍ബലത്തില്‍ മലയിലെത്തുകയായിരുന്നു അവര്‍.ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ല. പൊലീസ് ഇവർക്ക് സുരക്ഷയൊരുക്കിയിട്ടുണ്ട്. ശബരിമല ദർശനം നടത്താൻ നാലംഗ ട്രാൻസ്ജെന്‍റേഴ്‌സാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് പൊലീസ് നിലപാട്. ട്രാൻസ്ജെന്‍റേഴ്‌സായ രജ്ഞു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ഇന്ന് ശബരിമലദർശനത്തിന് വരുന്നത്.
കഴിഞ്ഞ 16ന് ഇവർ ശബരിമല ദർശനത്തിനെത്തിയിരുന്നു. എന്നാൽ സാരിയുടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്നും അതിനാൽ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.
ഇതേ സമയം, മണ്ഡലകാലം തുടങ്ങിയ ശേഷം ആദ്യമായി ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടി. ഇന്നലെ അർധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീർഥാടകർ മലചവിട്ടി. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയാണ്.
വരും ദിവസങ്ങളിലും തീർഥാടകരുടെ തിരക്ക് വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്‍റെ നിഗമനം. അതേസമയം, ഇലവുങ്കൽ മുതൽ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കലക്റ്റർ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസ് നിലപാട്.
0 Comments