അബുദാബിയിൽ മലയാളി യുവാവിനെ കാണാതായി.

നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. ഹംദാൻ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലിൽ ഡ്രൈവറായിരുന്നു ഹാരിസ്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഹാരിസിനെ കഴിഞ്ഞ എട്ടിന് അൽ ശംക പ്രദേശത്താണ് അവസാനമായി കണ്ടത്.
സഹോദരനെ കാണുന്നതിന് അൽ ശംകയിലേക്ക് വന്ന ശേഷം തിരികെ പോയ യുവാവിനെ പിന്നീട് കാണാതാകുകയായിരുന്നുവെന്നു സഹോദരൻ സുഹൈൽ. അൽ മിന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ജോലിസ്ഥാപനവുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ ഈ മാസം തന്നെ ജോലി നിറുത്തി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ഹാരിസ്. ടിക്കറ്റ് എടുക്കുകയും ചെയ്തു. എന്നാൽ തൊഴിലുടമ പാസ്‌പോർട്ട് നൽകിയില്ല. ഇന്ത്യൻ എംബസിയിലും സുഹൈൽ പരാതി നൽകിയിട്ടുണ്ട്. ഹാരിസിനെ കണ്ടെത്തുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ 05681145751, 0556270145 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നു ബന്ധുക്കൾ അറിയിച്ചു.
Tags :
0 Comments