കണ്ണൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് ഉദ്ഘാടനം കഴിഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണവുമായി പിണറായി സ്വദേശി മുഹമ്മദ് ഷാന്‍ പിടിയില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന ശേഷം നടക്കുന്ന ആദ്യ സ്വര്‍ണ്ണ വേട്ടയാണ് ഇത്. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ട കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ കള്ളക്കടത്ത് കേസാണിത്. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ മുഹമ്മദ് ഷാന്റെ ലഗേജിലുള്ള ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്ലേറ്റിലുമായി സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ഇയാളെ ഡി.ആര്‍.ഐ ചോദ്യം ചെയ്ത് വരികയാണ്. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പുതിയ വിമാനത്താവളം സ്വര്‍ണ്ണ കടത്ത് ലോബിക്ക്
0 Comments