ആ ക്രൂരത ചെയ്തത് സ്വന്തം അമ്മയല്ലെന്ന് സംശയം

ആലുവ:ആ ക്രൂരത ചെയ്തത് സ്വന്തം അമ്മയല്ലെന്ന് സംശയം. ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മൂന്ന് വയസുകാരന്‍ അറസ്റ്റിലായ യുവതിയുടെ മകനല്ലെന്നാണ് പോലീസ് സംശയിക്കുന്നത്.. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തിലൊരു സംശയം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുട്ടിയെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടി ജാര്‍ഖണ്ഡ് പൊലീസിന്റെ സഹായവും അന്വേഷണ സംഘം തേടി.
സംഭവത്തില്‍ കുട്ടിയുടെ പിതാവായ ജാര്‍ഖണ്ഡ് സ്വദേശിയും കസ്റ്റഡിയിലാണ്. ഇയാളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തെളിവുകള്‍ ശേഖരിച്ച ശേഷം അച്ഛന്റെ അറസ്റ്റുണ്ടാവും. കുഞ്ഞിന് മര്‍ദനമേറ്റ സമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. നേരത്തെ, മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്. ഇവരെ കഴിഞ്ഞ ദിവസം തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തിരുന്നു.
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് മൂന്നു വയസുകാരന്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തി പീഡനങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയത്. തലച്ചോറിന്റെ വലതു ഭാഗത്തേറ്റ പരുക്കാണ് മരണ കാരണം. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി കൈമാറിയിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar