പുസ്തകോത്സവം കൊടിയിറങ്ങുമ്പോൾ . ചില വിചാരങ്ങൾ


അമ്മാർ കിഴുപറമ്പ് ….
ഷാർജ . പതിനൊന്നു ദിവസത്തെ അക്ഷരോത്സവത്തിന് തിരശീല താഴുമ്പോൾ മലയാളത്തിന് അഭിമാന നേട്ടം .മുന്നൂറ്റമ്പതോളം മലയാള പുസ്തകങ്ങളാണ് നാല്പതാം അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ ഇത്തവണ പ്രകാശിതമായത് . 230 പുസ്തകങ്ങൾ പുസ്തകോത്സവ പ്രകാശന വേദിയായ റൈറ്റേഴ്‌സ് ഹാളിൽ മാത്രം പ്രകാശനം ചെയ്തു . വിവിധ പ്രസാധകരുടെ സ്റ്റാളിൽ നടന്ന പ്രകാശന കണക്ക് കൃത്യമല്ലെങ്കിലും നൂറിലധികം വരുമെന്നാണ് കണക്കാക്കുന്നത് . ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകം ഇത്തവണ മലയാളത്തിൽ നിന്നുള്ള സുൽത്താൻ വാരിയൻ കുന്നൻ ആണ് . നാല് ദിവസം കൊണ്ട് 1500 കോപ്പികൾ വിറ്റഴിഞ്ഞപ്പോൾ അത്ര തന്നെ കോപ്പികൾക്ക് ഓർഡർ കിട്ടിയതായി പ്രസാധകരായ ടൂ ഹോൺ വക്താക്കൾ പറഞ്ഞു. അറുപതിലധികം പുസ്തകം പുറത്തിറക്കി ലിപി മലയാളത്തിൽ പ്രഥമ സ്ഥാനത് നിൽക്കുമ്പോൾ തൊട്ടടുത്തു നാല്പത് പുസ്തകവുമായി കോഴിക്കോട് നിന്നുള്ള യുവതയാണ് മുന്നിൽ. ഹിറ്റ് എഫ് എമ്മിലെ ഷാബു കിളിത്തട്ടിൽ രചിച്ച ഗഫൂർക്ക ദോസ്തും മാറിയ ഗൾഫും ഗൾഫ് എഴുത്തുകാരുടെ വില്പനയിൽ മുന്നിട്ട് നിന്നു .തൊട്ടടുത്തു മാധ്യമ പ്രവർത്തകൻ ഇസ്മായിൽ മേലടിയുടെ ഇന്ദ്ര പ്രസ്ഥത്തിലെ അതീന്ദ്രിയങ്ങൾ ,ഇ. കെ ദിനേശന്റെ ധ്യാന പ്രവാസം മസ്ഹറിന്റെ കസേര കളി, ഷാജി ഹനീഫിന്റെ ഉസ്കൂൾ തുടങ്ങിയ പുസ്തകങ്ങൾ വിറ്റഴിഞ്ഞതായി സ്റ്റാളുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നു .ഏറ്റവും കൂടുതൽ പുസ്തകം പ്രകാശനം ചെയ്തത് എൻ പി ഹാഫിസ് മുഹമ്മദ് , നവാസ് പൂനൂർ എന്നിവരാണ് , ഇത്തവണ യുവതയുടെ ബാനറിൽ പുസ്തകോത്സവത്തിലെത്തിയ ഹാഫിസ് മുഹമ്മദ് ഓരോ ദിവസവും നിരവധി പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്
ഷാർജ അന്താരാഷ്‌ട്ര പുസ്തക വേദിയിൽ ഒരു പുസ്തകം പ്രകാശിതമാവുക എന്നത് വലിയ അഭിമാനമായാണ് പല എഴുത്തുകാരും കരുതുന്നത് . മുപ്പതും നാല്പതും പേജുള്ള പുസ്തകം അച്ചടിച്ച് പോലും പലരും ഇക്കാരണത്താൽ സാന്നിധ്യം അറിയിക്കുന്നു. പുസ്തകത്തിന്റെ ഉള്ളടക്കമോ , നിലവാരമോ , അച്ചടി മികവോ പരിഗണിക്കാതെ പലരും പുസ്തകമിറക്കുന്നതിനാൽ പല പുസ്തകങ്ങളും അമ്പതോ നൂറോ സുഹൃത്തുക്കളിൽ മാത്രം ഒതുങ്ങി അവസാനിക്കുന്നു. സോഷ്യൽ മീഡിയ പിൻബലത്തിൽ വലിയ പ്രചാരണം നടത്തിയിട്ടും കോപ്പികൾ വിറ്റുപോവാതെ നിരാശരായി ഒതുങ്ങുന്നവരും ധാരാളമുണ്ട്. അന്താരാഷ്‌ട്ര പ്രസാധകരുമായി എഴുത്തുകാർക്ക് പരിചയപ്പെടാനും ആധുനിക പുസ്തക നിർമ്മിതികളെയും വിപണനത്തെയും കുറിച്ച പഠിക്കാൻ അവസരമുണ്ടായിട്ടും അവയൊന്നും ഉപയോഗപ്പെടുത്താൻ മലയാളി എഴുത്തുകാർക്ക് കഴിയുന്നില്ല എന്നത് വലിയ പോരായ്മയാണ് . ചില കോക്കസുകൾ ഊതിവീർപ്പിച്ചു എഴുന്നള്ളിക്കുന്ന എഴുത്തുകാരും അവരുടെ പുസ്തകവും ഫെയർ കഴിയുന്നതോടെ അപ്രത്യക്ഷമാകുന്നതും പഠന വിധേയമാക്കേണ്ടതുണ്ട് ,ഇവിടെ ഇറങ്ങുന്ന പുസ്തകങ്ങൾ നാട്ടിൽ പ്രചരിക്കപ്പെടാത്തതിന്റെ കാരണവും ബോധ്യപ്പെടുത്തുന്നത് സൗഹൃദങ്ങളുടെ പേരിലാണ് ഇവിടെ പുസ്തകം വിളിക്കപ്പെടുന്നത് എന്നതാണ് . പല എഴുത്തുകാരും വഹിക്കുന്ന പദവികളും അവരുമായുള്ള സൗഹൃദവുമാണ് പുസ്തക വിപണിയുടെ കരുത്ത്,. ഒപ്പിട്ടു വാങ്ങി സൗഹൃദം ഉറപ്പാക്കുക എന്നതിനപ്പുറം പുസ്തകം ജീവിക്കുന്നുണ്ടോ എന്നത് സംശയമാണ് , ഒരു രാജ്യം അവരുടെ പൗരന്മാരെ പോലെ നമ്മെയും പരിഗണിച്ചു അവസരങ്ങൾ തരുമ്പോൾ അത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ മലയാളത്തിന് കഴിയുന്നുണ്ടോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട് .ഏറ്റവും കൂടുതൽ പുതിയ പുസ്തകങ്ങളുമായി വന്ന ഡി സി ബുക്സിൽ തന്നെയാണ് ഇത്തവണയും റെക്കോർഡ് കച്ചവടം . ലോകോത്തര ക്‌ളാസിക്ക് ബുക്കുകൾക്കൊപ്പം മലയാളത്തിലെ പ്രമുഖരുടെ പുസ്തകവുമെത്തിച്ചു ഡി സി വായനക്കാരോട് നീതി പുലർത്തി . സന്തോഷ് ജോർജ് കുളങ്ങരയുടെ പുസ്തകം ഒപ്പിട്ട് വാങ്ങാൻ മണിക്കൂറുകൾ വരി നിന്ന വായനക്കാരെയും ഇത്തവണ പുസ്തകോത്സവത്തിൽ കണ്ടു .ഡി സി സ്റ്റാളിൽ മലയാളത്തിന്റെ മഹാ പ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾക്ക് മാത്രമായി ബഷീർ മുക്ക് ഒരുക്കിയിരുന്നു ,ഇന്നും വൈക്കം തന്നെയാണ് ബെസ്റ്റ് സെല്ലർ എന്ന് വായനക്കാർ ഒരിക്കൽ കൂടി തെളിയിച്ചു

.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar