അറബ് ഇന്ത്യ സ്‌പൈസസ് ഷാര്‍ജയില്‍ ബൃഹത് സംഭരണ കേന്ദ്രം തുറന്നു
ഷാര്‍ജ :ഫ്രീസോണ്‍ മേഖലയിലെ ഏറ്റവും വലിയ പയറുവര്‍ഗ സംഭരണകേന്ദ്രം ഷാര്‍ജയില്‍ തുറന്നു. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള അറബ് ഇന്ത്യ സ്‌പൈസസാണ് ഷാര്‍ജ ഹമ്രിയ ഫ്രീ സോണില്‍ ആധുനിക സൗകര്യങ്ങളോടെ സംഭരണ കേന്ദ്രം തുറന്നത്.
52,000 മെട്രിക് ടണ്ണിലേറെ പയറുവര്‍ഗങ്ങള്‍ മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ സംഭരിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. 15 കോടി ദിര്‍ഹത്തിലധികം മുതല്‍
മുടക്കിലാണ് രണ്ട് കൂറ്റന്‍ സിലോസ് ഒരുക്കിയത്. തുര്‍ക്കിയില്‍ നിന്നുള്ള സാങ്കേതികവിദ്യയാണ് സംഭരണകേന്ദ്രത്തിനുള്ളത്. യു.എ.ഇ, കാനഡ,തുര്‍ക്കി എന്നിവയാണ് ഈ മെഗാ പദ്ധതിയില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍. വ്യാപാര പ്രമുഖരും ഷാര്‍ജയിലെ സര്‍ക്കാര്‍ ഒഫീഷ്യല്‍സുുമടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ ഷാര്‍ജ സീ പോര്‍ട്ട്സ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി കോന്ദ്രം ഉദ്ഘാടനം ചെയ്തു.
യു.എ.ഇയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ പയറു വര്‍ഗങ്ങള്‍ കുറഞ്ഞത് ആറ് മാസത്തേക്ക് സംഭരിക്കാനും സംസ്‌കരിക്കാനും ഇവിടെ സൗകര്യമുണ്ടെന്ന് അറബ് ഇന്ത്യ ചെയര്‍മാന്‍ കുമാര്‍ഭായ് തഹിലിയാനിയും മാനേജിങ് ഡയറക്ടര്‍ ഹരീഷ് തഹലിയാനിയും പറഞ്ഞു.അനുദിനം വികസിക്കുന്ന ഷാര്‍ജ ഫംറിയ ഫ്രീസോണിന് അറബ് ഇന്ത്യ സ്‌പൈസസിന്റെ സാന്നിദ്ധ്യം കൂടുതല്‍ മികവ് നല്‍കുമെന്ന് പ്രമുഖര്‍ ആശംസിച്ചു.
0 Comments