അറബി ഭാഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

റിയാദ്: അറബി ഭാഷാ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ ശക്തമായി ഇടപെടണമെന്ന് റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി (ആര്‍ ഐ സി സി) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.
ഹയര്‍ സെക്കണ്ടറിയില്‍ 10 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് 25 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലേ തസ്തിക അനുവദിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. ഇത് ഒട്ടനവധി അറബി അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടാനും അറബി പഠനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്തിരിയാനും കാരണമാകുമെന്ന് ആര്‍ ഐ സി സി നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ രാജ്യത്ത് മുസ്ലിം സ്വത്വം വേട്ടയാടപ്പെടുന്ന സാഹചര്യത്തില്‍ അറബി ഭാഷക്കെതിരെ നടക്കുന്ന കുത്സിത നീക്കങ്ങള്‍ ഭാഷയെ സ്‌നേഹിക്കുന്നവരെ മുഴുവന്‍ വേദനിപ്പിക്കുന്നതാണ്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം ഗൗരവത്തോടെ ഉന്നയിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസ്സലാം, അഡ്വ. പി. കെ ഹബീബുറഹ്മാന്‍, നബീല്‍ പയ്യോളി, യാസര്‍ അല്‍ഹികമി, ശിഹാബ് മണ്ണാര്‍ക്കാട്, റിയാസ് ചൂരിയോട് എന്നിവരാണ് നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar