ബയാന്‍ പേക്ക് സമയുടെ പൂര്‍ണ്ണാനുമതി;ഫിനാബ്ലര്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ഫിനാബ്ലര്‍ ശൃംഖലയില്‍ പെട്ട ബയാന്‍ പേ ഡിജിറ്റല്‍ വാലറ്റിന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ പൂര്‍ണ്ണ പ്രവര്‍ത്തനാംഗീകാരം ലഭിച്ചതോടെ ഇ-വാലറ്റ്, ഇകൊമേഴ്സ്, ബിസിനസ് പെയ്മെന്റ് ഗേറ്റ് വേ രാജ്യമെങ്ങും വ്യാപിപ്പിക്കുന്നു.
റെമിറ്റന്‍സ് വിപണിയില്‍ ജി.സി.സി യിലെ ഒന്നാം സ്ഥാനവും ലോകത്തിലെ രണ്ടാംസ്ഥാനവുമുള്ള സൗദി അറേബ്യയില്‍ ഫിനാബ്ലറിന്റെ പ്രവര്‍ത്തന വ്യാപനത്തിന് ഇത്‌വഴിയൊരുക്കും.ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും അനായാസ വിനിമയം സാധ്യമാക്കുന്ന വിധത്തില്‍ ക്യാഷ്ലെസ്സ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രവീക്ഷണത്തിന് ബയാന്‍
പേ ഉത്തമോദാഹരണം

റിയാദ്: ലോകപ്രശസ്ത ധനവിനിമയ ശൃംഖലയായ ഫിനാബ്ലറിന്റെ ഭാഗമായ, സൗദിഅറേബ്യ ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്മെന്റ് സൊല്യൂഷന്‍ ദാതാവ് ബയാന്‍ പേക്ക് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ പൂര്‍ണ്ണ പ്രവര്‍ത്തനാനുമതി ലഭിച്ചു. സമ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ തൃപ്തികരവും വിജയകരവുമായി പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. രാജ്യത്തെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ വാലറ്റ് വഴിപണമിടപാടുകള്‍, ഇ-കോമേഴ്സ്, ചെറുകിട മധ്യനിര ബിസിനസ് പെയ്‌മെന്റ്‌സ് തുടങ്ങിയ സേവനങ്ങള്‍ ഇതുവഴി സാധ്യമാണ്. തങ്ങളുടെ നിലവിലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബയാന്‍ പേ മുഖേന സൗദി അറേബ്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും വാണിജ്യ സംരംഭകര്‍ക്കും ആഭ്യന്തരതലത്തിലും രാജ്യാന്തര തലത്തിലും പണമിടപാടുകള്‍ നടത്താന്‍ ഇതോടെ എളുപ്പത്തില്‍സാധിക്കും. ഫിനാബ്ലറിന്റെ ആഗോള തലത്തിലെ വിപുലശൃംഖലയും പരിചയ സമ്പത്തുംവൈദഗ്ധ്യവും ബയാന്‍ പേയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആക്കം കൂട്ടും.
ബയാന്‍ പേയുടെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ബയാന്‍ പേബിസിനസ്സും ബയാന്‍ പേ വാലറ്റും. സൗദി അറേബ്യയിലെ ബിസിനസ് സ്ഥാപനങ്ങള്‍തമ്മിലും, സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലും, ബിസിനസ് സ്ഥാപനങ്ങളുംസര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലും ഏറ്റവും വേഗത്തിലും എളുപ്പത്തിലുംസുരക്ഷിതമായി പണമിടപാട് സാധ്യമാക്കുന്ന ഓണ്‍ലൈന്‍ പെയ്മെന്റ്‌സ് സേവനസഞ്ചയികയാണ് ബയാന്‍ പേ ബിസിനസ്. ലോകബാങ്കിന്റെ കണക്കുകളനുസരിച്ച് 43ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ രാജ്യാന്തര വിനിമയം നടക്കുന്ന സൗദിഅറേബ്യയിലെ ഉപഭോക്താക്കള്‍ക്ക്, ഫിനാബ്ലറിന്റെ നൂതന സാങ്കേതികസംവിധാനങ്ങളുടെ സഹായത്തോടെ, അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും തടസ്സങ്ങളില്ലാതെ സുരക്ഷിതമായി നിയമാനുസൃത പണമിടപാടിന് സൗകര്യമൊരുക്കുന്ന ഇ-വാലറ്റ് സേവനമാണ് ബയാന്‍ പേ വാലറ്റ്.
ദീര്‍ഘവീക്ഷണ പരമായ ഭരണ നയങ്ങളുടെ പിന്‍ബലത്തില്‍ കൃത്യമായ ഔദ്യോഗികചട്ടക്കൂടുകള്‍ പാലിച്ച് ത്വരിതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യന്‍വിപണിയുടെ ധനവിനിമയ രംഗത്ത്, ക്യാഷ്ലെസ്സ് സമൂഹമായി മാറാനുള്ള യത്‌നത്തില്‍ ബയാന്‍ പേ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് ഫിനാബ്ലര്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സൗദി ഭരണകൂടം പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാമ്പത്തിക മേഖലാ വികസന പരിപാടിയുടെ മുഖ്യമുദ്രാവാക്യങ്ങളിലൊന്നാണ് ക്യാഷ്ലെസ്സ് സൊസൈറ്റിയെന്നത്. ഇതുള്‍പ്പെടെ സൗദിഅറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ പുരോഗമന പരിശ്രമങ്ങളില്‍ പങ്കാളിയാവാനും ശ്രദ്ധേയമായ സേവനങ്ങള്‍ നല്കാനും തങ്ങള്‍ക്ക് ലഭിച്ച അവസരം അഭിമാനകരമാണെന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.
ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സുതാര്യവുംസുഖകരവുമായ പണമിടപാടിന് പ്രതലമൊരുക്കുന്നതിലൂടെ ബയാന്‍ പേ സൗദി അറേബ്യന്‍ സാമ്പത്തിക വിനിമയ മേഖലയുടെ ഡിജിറ്റല്‍ സ്പേസില്‍ വലിയ ചുവടുവെക്കുമ്പോള്‍, ഫിനാബ്ലറിന്റെ സുദീര്‍ഘ സേവന പാരമ്പര്യവും സാങ്കേതിക നൈപുണ്യവും വിപുല ശൃംഖലയും തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ബയാന്‍ പേസ്ഥാപകനും ചെയര്‍മാനുമായ ഫഹദ് അല്‍ ഫവാസ് പ്രസ്താവിച്ചു. പുതിയ കുതിപ്പിലേക്ക് പ്രവേശിച്ച സൗദി വിപണിയില്‍ സൗകര്യവും സമയലാഭവും സുതാര്യതയും സുരക്ഷിതത്വവും തികഞ്ഞ വിനിമയമെന്ന ലക്ഷ്യസാധ്യത്തിന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി നടപ്പാക്കുന്ന ക്യാഷ്ലെസ്സ് സൊസൈറ്റിയെന്ന പ്രയാണത്തില്‍ ബയാന്‍ പേയെ അണിചേര്‍ത്ത സമക്കും പങ്കാളികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും ഫഹദ് അല്‍ ഫവാസ് പറഞ്ഞു.
സൗദി അറേബ്യയിലെ മൊത്തം പണമിടപാടുകളില്‍ 36 ശതമാനം വരുന്ന ചെറുകിട കച്ചവട മേഖലയില്‍ ക്യാഷ്ലെസ്സ് പേയ്‌മെന്റ്‌സ് പ്രോത്സാഹിപ്പിക്കുന്ന പുതുസാഹചര്യത്തില്‍,സൗദി വിഷന്‍ 2030 പദ്ധതിയിലൂടെ 2030 ആവുമ്പോഴേക്കും ഇത് 70 ശതമാനമാക്കുവാന്‍
ലക്ഷ്യമിടുമ്പോള്‍ ഏറ്റവും അനുയോജ്യമായ ഇ-ബിസിനസ് ഡിജിറ്റല്‍ വാലറ്റ് സേവനദാതാവാണ്, റിയാദില്‍ സ്ഥാപിതമായ ബയാന്‍ പേയുടെ ഭ്രൂരിഭാഗം ഓഹരികളും ലോകപ്രശസ്തമായ ഫിനാബ്ലര്‍ ഗ്രൂപ്പ് ഈയിടെയാണ് ഏറ്റെടുത്തത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar