അറയ്ക്കൽ ആദിരാജ സുൽത്താന ആയിഷ സൈനബ ബീവി അന്തരിച്ചു.

തലശേരി: അറയ്‌ക്കൽ രാജവംശത്തിന്‍റെ ഏറ്റവും അവസാനത്തെ കണ്ണി അറയ്ക്കൽ ആദിരാജ സുൽത്താന ആയിഷ സൈനബ ബീവി അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം. കണ്ണൂർ അറയ്‌ക്കൽ രാജവംശത്തിലെ 37ാമത്തെ രാജ്ഞിയാണ്.
പരേതനായ സി.ഒ.മൊയ്‌തുകേയിയുടെ ഭാര്യയാണ്. മക്കൾ ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീർ, പരേതനായ മുഹമ്മദ് റൗഫ്. മരുമക്കൾ: പരേതനായ എപിഎം മൊയ്‌തു, സാഹിറ, സാജിദ, നസീമ. ഖബറടക്കം ഇന്ന് വൈകിട്ട് നാലു മണിക്ക് തലശേരി ഓടത്തിൽ പള്ളിയിൽ.
0 Comments