അവനവനിലേക്ക് മാത്രം നോക്കാതെ, മറ്റുള്ളവരിലേക്കുകൂടിനോക്കാൻ പഠിക്കുക .അർഫീൻ ഖാൻ
ഷാർജ : അവനവനിലേക്ക് മാത്രം നോക്കാതെ, മറ്റുള്ളവരിലേക്കുകൂടി നോക്കാൻ കഴിയുംവിധം സ്വയം പാകപ്പെടുമ്പോഴാണ് ഒരാൾ ജീവിതത്തിന്റെ അർഥവും സന്തോഷവും കണ്ടെത്തുകയെന്ന് പ്രഭാഷകൻ അർഫീൻ ഖാൻ പറഞ്ഞു.പുസ്തകോത്സവത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തി അയാളുടെ സ്വന്തംതീരുമാനങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും ആകെത്തുകയാണ്. സ്വയം രൂപപ്പെടുത്തുക മാത്രമാണ് മുന്നേറ്റത്തിനുള്ള യഥാർഥ മാർഗമെന്നും അദ്ദേഹം പറഞ്ഞു.സംരംഭകരംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്ക് മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് രചിച്ച പുസ്തകങ്ങളും അർഫീൻ ഖാൻ സദസ്സിന്പരിചയപ്പെടുത്തി.സ്കൂൾ വിദ്യാർഥികൾ മുതൽ വിവിധ തൊഴിൽരംഗങ്ങളിൽ ജോലിചെയ്യുന്നവരും വീട്ടമ്മമാരുമടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു
0 Comments