ദുരഭിമാന കൊലയില്‍ വിറങ്ങലിച്ച് കിഴുപറമ്പ് ഗ്രാമം

ആതിര രാജന്‍……………..
അരീക്കോട് :ദുരഭിമാനത്തിന്റെ പേരില്‍ അച്ഛന്‍ മകളെ കൊന്ന വേദനയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കിഴുപറമ്പ് ഗ്രാമം. ഇന്നലെ കൊല്ലപ്പെട്ട ആതിരക്ക് ആയിരങ്ങള്‍ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി നല്‍കി. കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് ദുരഭിമാനത്തിന്റെ പേരില്‍ ദാരുണ സംഭവം നടന്നത്. ഇന്ന് വിവാഹം അരീക്കോട് സാളി ഗ്രാമം അമ്പലത്തില്‍ വെച്ച് നടക്കാനിരിക്കെയാണ് ആതിര രാജന്‍ (22) കൊല്ലപ്പെട്ടത്. വയറ്റിലും നെഞ്ചിലും ഏറ്റ ആറ് മുറിവുകളാണ് ആതിരയുടെ ജീവന്‍ അപഹരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന ആതിര അവിടെ വെച്ചാണ് കൊയിലാണ്ടി സ്വദേശിയും പ്രതിശ്രുത വരനുമായ ബ്രിജേഷുമായി പരിചയപ്പെടുന്നത്. പട്ടാളക്കാരനായ ബ്രിജേഷ് ദളിത് സമുദായത്തില്‍പ്പെട്ടവനായതിനാല്‍ ആതിരയുടെ അച്ഛന് ഈ ബന്ധത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അരീക്കോട് സ്റ്റഖേഷനില്‍ എസ് ഐ സിനോദിന്റെയും വാര്‍ഡ് മെമ്പറുടേയും സാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞു സമ്മതിപ്പിക്കുകയും ഇന്നു വിവാഹത്തിനു അചഛനടക്കം സമ്മതം നല്‍കുകയും ചെയ്തിരുന്നു. മകളെ അമ്പലത്തില്‍ ആക്കി കൊടുക്കുക എന്നതിനപ്പുറം യാതൊരു ഒരുക്കങ്ങളും ആതിരയുടെ വീട്ടില്‍ നടന്നിട്ടില്ല. മകള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്യുന്നതിലുള്ള മനപ്രയാസം മൂലം കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ശരീരത്തിലുള്ള ആറോളം മുറിവുകള്‍ വളരെ ആഴത്തില്‍ ഉള്ളതാണെന്നും വീട്ടില്‍ നിന്നും ജീവനും കൊണ്ട് ഇറങ്ങി ഓടി തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയിട്ടും പിന്‍തുടര്‍ന്നു മകളെ കുത്തിക്കൊലപ്പെടുത്തിയത് കാര്യങ്ങളെല്ലാം ആസൂത്രിതമായിരുന്നെന്നതിനു തെളിവാണെന്നും നിയമപാലകര്‍ ചൂണ്ടിക്കാട്ടുന്നു. കൈാലപാതകക്കുറ്റത്തിന് രാജനെ പോലീസ് അറസ്റ്റ്‌ചെയ്തു.
ദളിത് യുവാവിനെ വിവാഹം ചെയ്യുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് മകള്‍ ആതിരയെ കുത്തിയതെന്ന് പിതാവ് രാജന്‍ മൊഴിനല്‍കി. തീയ്യ സമുദായത്തില്‍ പെട്ട തങ്ങള്‍ക്ക് മകളുടെ ഹരിജന്‍ യുവാവുമൊത്തുള്ള വിവാഹം മാനക്കേട് ഉണ്ടാക്കുമെന്ന് രാജന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അരീക്കോട് പോലീസില്‍ കീഴടങ്ങിയ രാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.
രാജന്‍………………
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആതിരയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.വിവാഹത്തിന് അച്ഛന്റെ എതിര്‍പ്പുണ്ടായിരുന്നെന്നും പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും പ്രതിശ്രുത വരന്‍ ബ്രിജേഷ് നേരത്തെ പറഞ്ഞിരുന്നു.കൊണ്ടുപോയത് കൊല്ലാനായിരുന്നെങ്കില്‍ അവളെ എനിക്ക് തന്നു കൂടായിരുന്നോ എന്ന ബ്രിജേഷിന്റെ വിലാപം മെഡിക്കല്‍കോളേജില്‍ തടിച്ചുകൂടിയവരുടെ കണ്ണുനനയിച്ചു.
വിവാഹത്തലേന്നായ ഇന്നലെ വൈകുന്നരം അച്ഛനും ആതിരയും തന്നില്‍ വാക്കുതര്‍ക്കത്തിനിടെയാണ് രാജന്‍ മകളെ വകവരുത്തിയത്. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കൊടിയ ആതിര ആസ്പത്രിയിലെത്തിക്കും മുമ്പേ മരത്തിന് കീഴടങ്ങുകയായിരുന്നു. വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി ബ്രിജേഷ് വെളിപ്പെടുത്തിയിരുന്നു.
0 Comments