ശൈഖ് സായിദ് സ്നേഹമുദ്ര സമാപിച്ചു അവാർഡുകൾ വിതരണം ചെയ്തു .

അറബ് കവയത്രി ശൈഖ ഹംദ അല്‍ മുര്‍യ അല്‍ മുഹയിരി
സാമൂഹ്യ പ്രവർത്തകൻ മുസ്തഫ മുട്ടുങ്ലിന് അവാര്‍ഡ് വിതരണം ചെയ്യുന്നു.
ഷാർജ: ശൈഖ് സായിദ് വർഷത്തോടനുബന്ധിച്ച് ചിരന്തന, ദർശന, മുട്ടം സരിഗമ എന്നിവർ നടത്തിവരുന്ന ആഘോഷപരിപാടികൾ സമാപിച്ചു. ശൈഖ് വർഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്നേഹമുദ്ര അവാർഡുകൾ മാതൃഭൂമി ഷാർജ ലേഖകൻ ഇ.ടി.പ്രകാശ്, സാമൂഹ്യ പ്രവർത്തകൻ മുസ്തഫ മുട്ടുങ്ങൽ എന്നിവർക്ക് വിതരണം ചെയ്തു. ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അറബ് കവയത്രി ശൈഖ ഹംദ അൽ മുർ യ അൽ മുഹയിരി അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ചടങ്ങ് ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡന്റ് എസ് .മുഹമ്മദ് ജാബിർ ഉദ്‌ഘാടനം ചെയ്തു. പുന്നക്കൻ മുഹമ്മദാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസോസ്സിയേഷൻ ഭാരവാഹികളായ അബ്ദുല്ല മല്ലച്ചേരി , ഷാജി ജോൺ, എ.മാധവൻ നായർ പാടി, ഇൻകാസ് യുഎഇ പ്രസിഡന്റ് വി.മഹാദേവൻ, സാമൂഹ്യ പ്രവർത്തക ഷിൻസ ബഷീർ, മുഹമ്മദ് വാടിക്കൽ, ടി.പി.അഷറഫ്, ഷിബുജോൺ, സഹദ് പുറക്കാട് എന്നിവർ സംസാരിച്ചു. ഇ.ടി.പ്രകാശ്, മുസ്തഫ മുട്ടുങ്ങൽ എന്നിവർ മറുപടി പ്രസംഗം നടത്തി. കെ.ടി.പി.ഇബ്രാഹിം സ്വാഗതവും രതീഷ് ഇരട്ടിപ്പുഴ നന്ദിയും പറഞ്ഞു. തുടർന്ന് ശൈഖ് സായിദിനെ കുറിച്ചുള്ള കവിയരങ്ങ് ശൈഖ ഹംദ അൽ മുർ യ അൽ മുഹയിരി കവിത ചൊല്ലി ഉദ്‌ഘാടനം ചെയ്തു. ഇസ്മയിൽ മേലടി, പി.ശിവപ്രസാദ്, സ്മിത ഭരതൻ, സഹദ് പുറക്കാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ചടങ്ങിൽ നിശ്ചയ ദാർഢ്യമുള്ള കുട്ടികൾ ശൈഖ് സായിദിനെ അനുസ്മരിച്ച് അവതരിപ്പിച്ച കലാവിരുന്നും ഇമാദ് തത്സമയം വരച്ച ശൈഖ് സായിദിന്റെ ചിത്രവും, ശ്രദ്ധേയമായി.

അറബ് കവയത്രി ശൈഖ ഹംദ അല്‍ മുര്‍യ അല്‍ മുഹയിരി
മാതൃഭൂമി ഷാർജ ലേഖകൻ ഇ.ടി.പ്രകാശ്ന് അവാര്‍ഡ് വിതരണം ചെയ്യുന്നു.
0 Comments