ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് കോടതി.

ആള്‍ക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ഉള്‍പെടെ നേതാക്കള്‍ ശ്രമിച്ചത്.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധി. ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രണം ചെയ്തിട്ടല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസില്‍ കേസില്‍ പ്രതികളായ 32 പേരെയും വെറുതെ വിട്ടു. ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ഉള്‍പെടെ നേതാക്കള്‍ ശ്രമിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു.
ഫോട്ടോകള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവാണ് വിധി പറഞ്ഞത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയത്. പ്രധാന കവാടത്തിന് പരിസരത്തെ റോഡുകള്‍ അടച്ചു. 32 പ്രതികളില്‍ 26 പ്രതികള്‍ കോടതിയില്‍
32 പ്രതികളില്‍ 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. 6 പേര്‍ എത്തിയില്ല. സാധ്വി ഋദംബര ഉള്‍പെടെയുള്ളവര്‍ എത്തിയിരുന്നു. അദ്വാനിയും ജോഷിയും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരായത്. ഉമാഭാരതി കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
സെപ്തംബര്‍ ഒന്നിനാണ് കേസില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. സെപ്തംബര്‍ 30നകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രിംകോടതി ലക്‌നൗവിലെ കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ പലതവണ സമയം നീട്ടിനല്‍കിയ ശേഷമായിരുന്നു ഇത്. കേസില്‍ നേരത്തെ
അദ്വാനിയടക്കമുള്ളവരെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ഈ വിധി പിന്നീട് പ്രത്യേക കോടതി റദ്ദാക്കുകയും പള്ളി പൊളിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ഘടനയ്ക്കു ഭീഷണിയായെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്തെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നേരത്തെ അന്തിമ വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ബാബരി ഭൂമിയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയിട്ടുമുണ്ട്.
0 Comments