ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് ദാദി ബില്‍ക്കിസും.
ന്യൂഡല്‍ഹി: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടി ഷഹീന്‍ബാഗ്ദാദി ബില്‍ക്കിസും. 82 കാരിയായ ബില്‍ക്കിസ് ദേശീയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരത്തിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 100 കണക്കിന് സ്ത്രീകളില്‍ ഒരാളായിരുന്നു ബില്‍ക്കിസും. എന്നാല്‍ പ്രായത്തെ അവഗണിച്ച് ഷഹീന്‍ ബാഗിലെ സമരപ്പന്തലിലെത്തിയ ബില്‍ക്കിസ് ദേശീയ പൗരത്വ നിയമത്തിനെതിരെയായ പ്രതിഷേധ സമരങ്ങളുടെ മുഖമായി മാറിയിരുന്നു.
പിന്നീട് ഇവര്‍ ഷഹീന്‍ബാഗ് ദാദി എന്ന പേരില്‍ ആണ് അറിയപ്പെട്ടത്..
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത എന്നിവരും ഇന്ത്യയില്‍ നിന്ന് ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടി.
0 Comments