ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെപുക നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ അഗ്നിബാധയെ തുടർന്നുണ്ടായ പുക നിയന്ത്രിക്കാന്‍ ഒരു ദിവസം കൂടിയെടുക്കുമെന്ന് അധികൃതർ. ശനിയാഴ്ച വെളിച്ചക്കുറവു കാരണം രാത്രി എട്ടരയോടെ നടപടികൾ നിര്‍ത്തിവച്ചു. ഞായറാഴ്ച പുക ശമിപ്പിക്കാനുള്ള നടപടികൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

അതിനിടെ, പുകയുള്ള പ്രദേശങ്ങളിലെ വീടുകളില്‍ എ.സി ഉപയോഗിക്കരുതെന്ന് കലക്റ്റര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. പുക കയറിയിട്ടുള്ള വീടുകളുടെയും മറ്റും ജനലുകൾ തുറന്നിടുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. 

കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ തീ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ശനി‍യാഴ്ച പുലർച്ചയോടെ വീണ്ടും പ്ളാസ്റ്റിക് മാലിന്യം ആളിക്കത്തുകയായിരുന്നു. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ എത്തിയെങ്കിലും തീ പൂർണമായി കെടുത്താനായില്ല. ഇതിനിടെ കടുത്ത പുക കൊച്ചി നഗരമാകെ വ്യാപിച്ചു. വൈകിട്ടോടെ തീയണയ്ക്കാന്‍ സാാധിക്കുമെന്നായിരുന്നു കലക്റ്റർ അറി‍യിച്ചതെങ്കിലും പ്ളാന്‍റിൽ നിന്നും കടുത്ത പുക ഇപ്പോഴും ഉയരുന്നുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar