പോമോനെ ബാലരാമാ..മീരയുടെ വിവാദ കമന്റ്‌

കോണ്‍ഗ്രസിന്റെ വാഴപ്പിണ്ടി സമരത്തിന് കെ.ആര്‍ മീരയുടെ
പുതിയ ടിസ്റ്റ്.തന്റെ ഫെയ്‌സ് ബുക്കിലൂടെ വി.ടി.ബല്‍റാമിനെ കണക്കറ്റ് പരിഹസിച്ച മീരക്ക് വി.ടിയുടെ മറുപടി അതിര് കട്ന്നുപോയെന്നാണ് സൈബര്‍ സഖാക്കളുടെ കണ്ടെത്തല്‍. ഇടത് പക്ഷത്തോട് കൂറ് പുലര്‍ത്തി കൊലപാതക രാഷ്ട്രീയത്തിന്നെതിരെ മിണ്ടാതിരിക്കുന്ന കെ.ആര്‍ മീരയടക്കമുള്ള എഴുത്തുകാര്‍ അവാര്‍ഡുകളും സ്ഥാനമാനങ്ങളും കണ്ടാണ് മൗനം പാലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. ഈ വിവാദത്തോടുള്ള കെ.ആര്‍ മീരയുടെ എഫ് ബി പോസ്റ്റാണ് സോഷ്യല്‍ മീഡിയ പൊങ്കാലക്ക് വിഷയമായത്. കെ.ആര്‍ മീര എന്നെഴുതുമ്പോള്‍ അക്ഷരം തെറ്റാതെ സൂക്ഷിച്ച തന്നെ എഴുതണമെന്ന വി.ടിയുടെ പ്രയോഗം അതിരു കടെന്നാണ് ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യമായ ബാലരാമനെ പോ മോനെ ബാലരാമാ,പോയി തരത്തില്‍പ്പെട്ടവര്‍ക്ക ലൈക്കടിക്ക് എന്ന മീരയുടെ പോസ്റ്റ് അപക്വ നിലപാടിന്റെതായിപ്പോയെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. മീരയെപ്പോലുള്ള ശ്രദ്ധേയ കഥാകാരികള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ലൗഡ് സ്പീക്കറാവരുതെന്നാണ് പൊതു പക്ഷം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…പോമോനെ ബാലരാമാ..മീരയുടെ വിവാദ കമന്റ്‌

പ്രിയപ്പെട്ട ഭാവി- സാഹിത്യ നായികമാരേ,എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്‌ക്കേണ്ടി വന്നാല്‍,
നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,ഓര്‍മ്മ വയ്ക്കുക-
ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.
ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.
ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.
നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.
ഒരു നാള്‍,നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,-അവര്‍ വരും.നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.
അതുകൊണ്ട്, പ്രിയ ഭാവി -സാഹിത്യ നായികമാരേ,
നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar