സൈമൺ ബ്രിട്ടോ യുടെ ഭൗതിക ശരീരം, കളമശേരി മെഡിക്കല്‍ കോളെജിന്

കൊച്ചി: ഞായറാഴ്ച അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ കോളെജിന് കൈമാറും. കളമശേരി മെഡിക്കൽ കോളെജിലേക്കായിരിക്കും ഭൗതിക ശരീരം കൈമാറുക. സിപിഎം എറണാകുളം ജില്ല സെക്രട്ടറി പി.രാജീവാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യമറിയിച്ചത്. തന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ട് നൽകണമെന്ന് ഭാര്യ സീനയോട് സൈമൺ ബ്രിട്ടോ പറഞ്ഞിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കൽ കോളെജിലക്ക്. അവസാന നോക്കു കാണാൻ എത്തേണ്ടത് റീത്തുകളില്ലാതെ. ഈ രണ്ടു കാര്യങ്ങൾ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കൽ കോളെജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കൽ സയൻസിന് അത്ഭുതമായ മൂന്നര ദശകത്തിന്‍റെ ജീവിതം ഇനി അവർക്ക് പഠിക്കാം. അഭിവാദ്യങ്ങൾ
0 Comments