കാസര്‍ഗോഡ് വനിതാ മതിലിനെതിരെ ബി.ജെ.പി ആക്രമം

പയ്യന്നൂർ: കാസർഗോഡ് ചേറ്റുകുണ്ടിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അണിനിരന്ന വനിതാ മതിലിനിടെ സംഘർഷം. പ്രദേശത്ത് തീയിട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. തൊട്ടുപിറകെ കല്ലേറും തുടങ്ങി. പൊലീസിനും വനിതാ മതിലിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

ചേറ്റുകുണ്ട് ടൗണിനു സമീപത്തെ റെയ്ൽ ട്രാക്കിനോട് ചേർന്ന പുല്ലുകൾക്കും വയലിനുമാണു തീയിട്ടത്. ഇതോടെ മതില്‍ തീര്‍ക്കുന്നതിനെ മുമ്പേ സംഘര്‍ഷമുണ്ടായി. അഗ്നിശമനസേന സ്ഥലത്തെത്തിയാണു തീയണച്ചത്. ബിജെപിക്ക് സ്വാധീനമുളള മേഖലയാണിത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരാണു തീയിട്ടതെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar