ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കയുടെ നാല്‍പ്പത്തി ഒന്നാം പ്രസിഡണ്ട് ആയിരുന്ന
ജോർജ് എച്ച് ഡബ്ല്യു ബുഷ്(94) അന്തരിച്ചു. 1989 മുതൽ 1993 വരെയാണ് ജോർജ് ബുഷ് സീനിയർ അമെരിക്കയുടെ പ്രസിഡന്‍റായിരുന്നത്.
ഗൾഫ് യുദ്ധകാലത്തെ അമെരിക്കൻ ഇടപെടൽ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാർക്കിൻസൺ രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.1981 മുതൽ 1989 വരെ അമെരിക്കയുടെ വൈസ് പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയിലൂടെയാണ് ബുഷ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. എട്ട് മാസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്‍റെ ഭാര്യ ബാർബറ ബുഷ് മരിച്ചത്.
ബാർബറയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ബുഷിനെ തൊട്ടുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹം വിശ്രമത്തിലായിരുന്നു. രണ്ട് തവണ അമെരിക്കൻ പ്രസിഡന്‍റായ ജോർജ് ഡബ്ല്യു ബുഷ് അദ്ദേഹത്തിന്‍റെ മകനാണ്.
0 Comments