ദുരിതാശ്വാസ ക്യാംപുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരം: സാധാരമ നിലയിലേക്ക് നീങ്ങുന്ന പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 8.45ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി കാര്‍ ഉപേക്ഷിച്ച് കാല്‍നടയായാണ് ദുരിതബാധിതരുടെ അടുത്തേക്ക് പോയത്. ഇവിടെയാണ് മുഖ്യമന്ത്രി ആദ്യസന്ദര്‍ശനം നടത്തിയത്.പിന്നീട് കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
മന്ത്രി ഇ.ചന്ദ്രശേഖരന്‍,സജി ചെറിയാന്‍ എം.എല്‍.എ, കലക്ടര്‍ എസ്.സുഹാസ്, ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാംപും മുഖ്യമന്ത്രി സന്ദര്‍ശിക്കും.പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും.അവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.
0 Comments