സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം.

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം. മുൻവർഷത്തെക്കാൾ വിജയശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 82.02 ശതമാനമായിരുന്നു വിജയം. ഗാസിയബാദ് സ്വദേശിനി മേഘന ശ്രീവാസ്‌തവയ്ക്കാണ് ഒന്നാം റാങ്ക്. അഞ്ഞൂറിൽ 499 മാർക്ക് നേടിയാണ് മേഘന ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. ഗാസിയബാദിൽ നിന്നു തന്നെയുള്ള അനുഷ്‌ക ചന്ദ്രയ്ക്കാണ് രണ്ടാം റാങ്ക്. 498മാർക്കാണ് അനുഷ്‌കയ്ക്ക്. മൂന്നാം റാങ്ക് ഏഴു പേർ അർഹരായി. ജയ്‌പൂർ, ലുഡിയാന, ഹരിദ്വാർ, നോയിഡ, മീററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിദ്യാർഥികളും ഗാസിയബാദിൽ നിന്നുള്ള രണ്ട് വിദ്യാർഥികളുമാണ് മൂന്നാം റാങ്ക് നേടിയത്.
പെൺകുട്ടികളാണ് ഈ വർഷം മികച്ച വിജയം സ്വന്തമാക്കിയിരിക്കുന്നത്. 88.31 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ 78.99 ശതമാനം ആൺകുട്ടികൾ മാത്രമാണ് വിജയിച്ചത്. തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. 97.32 ശതമാനം വിജയമാണ് തിരുവനന്തപുരം മേഖല നേടിയിരിക്കുന്നത്. 93.87 ശതമാനം വിജയം നേടി ചെന്നൈ രണ്ടാം സ്ഥാനത്തും 89 ശതമാനം നേടി ഡൽഹി മൂന്നാം സ്ഥാനത്തുമെത്തി.
പരീക്ഷാഫലം ലഭിക്കുന്നതിന് – http://cbse.nic.in
0 Comments