നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഈമാസം 29 ഓടെ മാത്രമേ പ്രവര്‍ത്തിച്ചു തുടങ്ങൂ.

കൊച്ചി: പ്രളയക്കെടുതിയില്‍ അടച്ചിട്ട നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഈമാസം 29 ഓടെ മാത്രമേ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. 29നു രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക. പ്രളയക്കെടുതിയില്‍ റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശനഷ്ടങ്ങളും മറ്റുകാര്യങ്ങളും വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരാണ്. ഇവരില്‍ പലരും മടങ്ങിയെത്തിയിട്ടില്ല. വിമാനത്താവളത്തിന്റെ സമീപമുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. മധ്യകേരളവും മഴക്കെടുതിയില്‍ നിന്നും മുക്തമായിട്ടില്ല. ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. നേരത്തേ 26ന് തുറക്കുമെന്നായിരുന്നു സിയാല്‍ അറിയിച്ചിരുന്നത്.
0 Comments