കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു. മരണം മൂന്നേകാല്‍ ലക്ഷം കടന്നു.ലോകം അതിജാഗ്രതയില്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു. ഇതുവരെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 18,56,566 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഏറ്റവുമധികം കൊവിഡ് നാശം വിതച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 15,27,664 ആയി. 90,978 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ചു മരിച്ചത്. ഇതുവരെ 3,46,389 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികള്‍ ഇപ്പോഴും ചികില്‍സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 865 മരണമാണ് അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്തത്. ഇതേ സമയത്തിനിടെ രോഗം ബാധിച്ചത് 1,748 പേര്‍ക്ക്. ന്യൂയോര്‍ക്ക് 191, മസാച്യുസെറ്റ്‌സ്92, മിഷിഗണ്‍133, ന്യൂജഴ്‌സി106, കാലഫോര്‍ണിയ81 ഇല്ലിനോയിസ്48 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം. അമേരിക്കയില്‍ തന്നെ ഏറ്റവുമധികം രോഗ ബാധിതരും മരണങ്ങളുമുള്ളത് ന്യൂയോര്‍ക്കിലാണ്28,325.
അമേരിക്കയ്ക്ക് പിന്നില്‍ റഷ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 2,81,752ഉം മരണ സംഖ്യ 2,631ഉം ആണ്. സ്‌പെയിനില്‍ രോഗ ബാധിതരുടെ എണ്ണം 2,77,719, മരണ സംഖ്യ 27,650. ബ്രിട്ടനില്‍ രോഗ ബാധിതരുടെ എണ്ണം 2,43,695, മരണ സംഖ്യ 34,636, ബ്രസീലില്‍ രോഗ ബാധിതരുടെ എണ്ണം 2,41,080, മരണ സംഖ്യ 16,118, ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 2,25,435, മരണ സംഖ്യ 31,908. ഫ്രാന്‍സില്‍ രോഗ ബാധിതരുടെ എണ്ണം 1,79,569, മരണ സംഖ്യ 28,108. ജര്‍മനിയില്‍ രോഗ ബാധിതരുടെ എണ്ണം 1,76,651, മരണ സംഖ്യ 8,049. തുര്‍ക്കിയില്‍ രോഗ ബാധിതരുടെ എണ്ണം 1,49,435, മരണ സംഖ്യ 4,140. ഇറാനില്‍ രോഗബാധിതരുടെ എണ്ണം 1,20,198, മരണ സംഖ്യ 6,988. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 95,698 മരണ സംഖ്യ 3,025. ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 96,169 ആയി വര്‍ധിച്ചു. ഇതില്‍ 36,824 പേരുടെ രോഗം ഭേദമായി. 3029 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ 30,706 പേര്‍ക്കും ഗുജറാത്തില്‍ 10,988 പേര്‍ക്കും തമിഴ്‌നാട്ടില്‍ 10,585 പേര്‍ക്കും രോഗമുണ്ട്. മഹാരാഷ്ട്രയില്‍ 1135 പേരാണ് മരിച്ചത്. ഗുജറാത്തില്‍ 625 പേരും ബംഗാളില്‍ 232 പേരും മധ്യ പ്രദേശില്‍ 243 പേരും മരിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar