റിയാസ് ഇസ്മാഈലിന് സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.

ദമ്മാം: ദീര്‍ഘകാല പ്രവാസിയും ദമ്മാമിലെ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സജീവ പ്രവര്‍ത്തകനുമായിരുന്ന റിയാസ് ഇസ്മാഈലിന് സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ച ചടങ്ങ് സണ്‍ഷൈന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി കെ എം ബഷീര്‍ ഉപഹാരം കൈമാറി. ഇ എം കബീര്‍, നാസ് വക്കം, മാലിക് മഖ്ബൂല്‍, ഷബീര്‍ ചാത്തമംഗലം, നവാസ് തിരുവനന്തപുരം, അബ്ദുല്‍ സലാം വട്ടപ്പള്ളി, സുരേഷ് മാവേലിക്കര, നവാസ് പുന്നപ്ര, സാജിദ നൗഷാദ് ആശംസകള്‍ നേര്‍ന്നു.
നാസര്‍ ആലപ്പുഴ, ആഷിഖ് നാസര്‍, നിസാര്‍ ആറാട്ടുപുഴ, നസ്റിന്‍ നിസാര്‍, സംഗീത ടീച്ചര്‍, മുഹമ്മദ് സല്‍മാന്‍, സിറാജ് കരുമാടി, മുഹമ്മദ് സൈഹാന്‍ ഗാനങ്ങളാലപിച്ചു. നസീര്‍ പുന്നപ്ര സ്വാഗതവും നൗഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു. സഈദ് ഹമദാനി അവതാരകനായിരുന്നു. അഫ്ന ഫാത്തിമ ഖിറാഅത്ത് നടത്തി.
0 Comments