ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ

ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തച്ഛൻ മോഹനൻപിള്ള ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ട്. കുട്ടി ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. മുൻപ് കുട്ടി ക്ഷേത്രത്തിലേക്കുപോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. മറ്റൊരു വഴിയിലൂടെയാണ് പോയത്. അടുത്ത ദിവസങ്ങളിൽ ദേവനന്ദ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും മുത്തച്ഛൻ പറഞ്ഞു. അതേസമയം, ദേവനന്ദയുടെ മണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന് മാതാവ് ധന്യയും ആവശ്യപ്പെട്ടു. പറയാതെ എങ്ങോട്ടും അവൾ പോകാറില്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്. കാണാതായി കരഞ്ഞ് വിളിച്ചപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തിയിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്നും ധന്യ ആവശ്യപ്പെട്ടു. ധന്യ പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നാണ് അച്ഛൻ പ്രദീപിന്റെ വാക്കുകൾ. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോര്ട്ട് അടക്കം കിട്ടാനുണ്ട്. അന്വേഷണം കാര്യക്ഷമായി നടത്തി സത്യം അറിയാൻ സഹായിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
0 Comments