വിസിറ്റ് വിസ നടപടികള്‍ ലളിതമാക്കി ദുബൈ.
ദുബായ്. കഴിഞ്ഞ ദിവസം ദുബായ് വിസിറ്റ് വിസക്ക് ഏര്‍പ്പെടടുത്തിയ പുതിയ നിയമങ്ങളെല്ലാം പിന്‍വലിച്ച് പഴയ നിയമങ്ങള്‍ തന്നെ ഏര്‍പ്പെടുത്തി. പുതിയ മാറ്റങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ അപേക്ഷകന്റെ ആറുമാസത്തെ ബാങ്ക് എക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്,ദുബായ് താമസ എഗ്രിമെന്റ്, റിട്ടേണ്‍ ടിക്കറ്റ് എന്നിവ വിസ അപേക്ഷയോടൊപ്പം നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്‍വലിച്ചതായാണ് ഇപ്പോള്‍ വിവരം പുറത്തു വന്നിരിക്കുന്നത്. നേരത്തെ പാസ്‌പ്പോര്‍ട്ട് കോപ്പി ,ഫോട്ടോ എന്നിവ മാത്രം മതിയായിരുന്നു അപേക്ഷയോടൊപ്പം. ഈ തീരുമാനം തന്നെ തുടരാനാണ് ഇപ്പോള്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. യു.എ.ഇ യില്‍ മൊത്തം ഈ നിയമമാണ് പ്രബല്യത്തില്‍.
ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ ദുബായ് യാത്രക്ക് തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം അവിടുത്തെ ലളിതമായ വിസ നടപടികളണ്. ചുരുങ്ങിയ കാശ്‌കൊണ്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിസ ലഭിക്കുന്ന യു.എ.ഇയുടെ വിസ നടപടികള്‍ പ്രശംസനീയമാണ്. എന്നാല്‍ ഈ സൗകര്യം ചൂഷണം ചെയ്ത് ജോലി തേടി വരുന്നവര്‍ അധികരിക്കുകയും അവര്‍ അനധികൃതമായി രാജ്യത്ത് തങ്ങുകയും ചെയ്യുന്നതാണ് പുതിയ നിബന്ധനകളിലേക്ക് കടക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അനധികൃതമായി വിസിറ്റ് വിസയില്‍ തങ്ങുന്നവര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി ഒരുമാസം കൂടി അനുവദിച്ചിട്ടുണ്ട് യു.എ.ഇ സര്‍ക്കാര്‍. വിസിറ്റ് വിസ നടപടികള്‍ ലളിതമാക്കിയതോടെ നിരവധി പ്രതീക്ഷകളാണ് വീണ്ടും സൃഷ്ട്ടിക്കപ്പെടുന്നത്.
0 Comments