ദുബൈ ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പില്‍6.48 കോടി രൂപ തൃശൂര്‍ സ്വദേശിക്ക്.
ദുബൈ: ദുബൈ ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പില്‍ പത്തു ലക്ഷം യു.എസ് ഡോളര്‍ (6.48 കോടി രൂപ) സമ്മാനം ലഭിച്ചത് യു.എ.ഇ സന്ദര്‍ശിക്കാത്ത മലയാളിക്ക്. തൃശൂര്‍ സ്വദേശിയായ പ്രഭിന്‍ തോമസിനാണ് അപൂര്‍വഭാഗ്യം.
പ്രഭിന്‍ യു.എ.ഇയോ മറ്റു രാജ്യങ്ങളോ സന്ദര്‍ശിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം.ദുബൈ ഡ്യൂട്ടി ഫ്രീയുടെ പരസ്യം കണ്ട് ഓണ്‍ലൈനില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. തൃശൂരില്‍ ഐ.ടി സ്ഥാപനം നടത്തുന്ന പ്രഭിന്‍ തനിക്ക് നറുക്കുവീണതായി അറിയിച്ച് ഫോണ്‍ വന്നെങ്കിലും സുഹൃത്തുക്കള്‍
കബിളിപ്പിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഡ്യൂട്ടിഫ്രീയുടെ സൈറ്റില്‍ പേര് കണ്ടപ്പോഴാണ് വിശ്വാസം വന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സ്ഥാപനം വിപുലപ്പെടുത്തുന്നതോടൊപ്പം പുതുതായി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി സ്ഥാപിക്കുകയാണ് പ്രഭിന്റെ ആഗ്രഹം.മുമ്പും നിരവധി തവണ മലയാളികള്‍ക്ക് ഈ സമ്മാനതുക ലഭിച്ചിട്ടുണ്ട്. ജനുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ ഹരികൃഷ്ണന്‍ വി നായര്‍ക്കും കഴിഞ്ഞ ഏപ്രിലില്‍ മലപ്പുറം സ്വദേശി നിഷിത രാധാകൃഷ്ണ പിള്ളക്കും ദുബൈ ഡ്യൂട്ടി ഫ്രീ സമ്മാനം ലഭിച്ചിരുന്നു.
0 Comments