ഭാഗ്യവാന്‍ വന്നില്ല, ഒരു മില്യണ്‍ ഡോളര്‍ ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കാത്തിരിക്കുന്നു

ദുബായ് : വിക്രാന്ത് ബിശ്വ ശര്‍മ്മയെത്തേടി ഒരു മില്യണ്‍ ഡോളര്‍ ആണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കാത്തിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ പുതിയ ബംബര്‍ സമ്മാന നറുക്കെടുപ്പ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ അധികൃതര്‍ ഭാഗ്യവാനെത്തേടി നടക്കുന്നുണ്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സമ്മാനം ലഭിച്ചത് അറിയാതെ ഇന്ത്യക്കാരനായ വിക്രാന്ത് ബിശ്വകര്‍മ്മ എവിടെയാണ് ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ദുബായ് ഡ്യൂട്ടി ഫ്രീയുടെ പുതിയ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ച ഇന്ത്യക്കാരനായ വിക്രാന്ത് ബിശ്വകര്‍മ്മ ഇതുവരെ തന്നെ സമ്മാനം ലഭിച്ച വിവരം അറിഞ്ഞിട്ടില്ല.അദ്ദേഹം നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിട്ടുണ്ട്. ഉടന്‍തന്നെ വിക്രാന്തിനെ വിവരം അറിയിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഒരു ഫിലിപ്പിനോ യുവതിയും ഇത്തവണ സമ്മാനം കിട്ടിയവരില്‍ ഉള്‍പ്പെടുന്നു.ഭാഗ്യം തേടി വന്നതറിയാതെ കഴിയുന്ന ഇന്ത്യക്കാരനെ ത്തേടി സോഷ്യല്‍മീഡിയ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട് .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar