ഇ.കെ ദിനേശന്റെ ധ്യാനപ്രവാസം പ്രകാശനം ചെയ്തു.

ഷാർജ; പ്രമുഖ കോളമിസ്റ്റും ഗ്രന്ഥ കർത്താവുമായ ഇ കെ ദിനേശൻ എഴുതിയ
ധ്യാനപ്രവാസം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാബു കിളിത്തട്ടിൽ സതി അങ്കമാലിയ്ക്ക് നൽകി പ്രകാശനം ചെയ്തു. റോജിൻ പൈനുംമൂട് പുസ്തക പരിചയം നടത്തി. പി ശിവപ്രസാദ് , വെള്ളിയോടൻ എന്നിവർ ആശംസകൾ നേർന്നു. ഇ കെ ദിനേശൻ നന്ദി പറഞ്ഞു.കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പ്രവാസത്തിന്റെ വൈവിധ്യമാർന്ന വിഷയങ്ങളാണ് പരാമര്ശിക്കപ്പെട്ടിരിക്കുന്നത് . ഏത് വിഷയവും ആധികാരികമായി പഠിച്ചു എഴുതുന്ന ഇ കെ ദിനേശൻ ഈ പുസ്തകത്തിലും വായനക്കാർക്ക് പുതിയ ചിന്തകളാണ് സമ്മാനിക്കുന്നത് , 170 രൂപ വിലയുള്ള പുസ്തകം പുസ്തകോത്സവ നഗരിയിൽ കൈരളി സ്റ്റാളിൽ ലഭിക്കും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar