എക്സ്‌പാറ്റ്സ് ദുബൈ പ്രതിഭകളെ ആദരിച്ചു

ഫോട്ടോ: ചാമ്പ്യൻ ഷിപ്പ് ട്രോഫി നേടിയ ഹോർലാൻസ്‌ എക്സ്‌പാറ്റ്സ് ഫുട്ബോൾ ടീം  ………………

ദുബൈ: എക്സ്‌പാറ്റ്സ് ദുബൈ സാംസ്കാരികവേദിയുടെ ഉദ്‌ഘാടന പരിപാടിയിൽ വിവിധ സാംസ്കാരിക മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകളെ ആദരിച്ചു. പ്രവാസി യുഎഇ പ്രസിഡണ്ട് ലൈസ് എടപ്പാൾ ഉദ്‌ഘാടനം ചെയ്തു. ദുബൈ സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബുനൈസ് കാസിം അധ്യക്ഷത വഹിച്ചു. ഗിന്നസ് സുധീഷ് ഗുരുവായൂർ (കൃഷി), ലിയാക്കത്തലി ചാവക്കാട് (സേവന സാംസ്കാരിക സംഘടന), ഹാരിസ് ശകലാന്‍ (വാണിജ്യ സംരംഭകന്‍), ഫൈസൽ കാട്ടൂര്‍ (നൂതന സാംസ്കാരിക സംരംഭകന്‍), താജ് വേങ്ങര (ഇന്ത്യ47 പോര്‍ട്ടല്‍ ഹെഡ്), അനസ് മാള (സാഹിത്യം), അലി മുഹമ്മദ് (‘ഹംപാസ്’ സേവനം) എന്നീ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. അനസ് മാള രചന നിർവഹിച്ച് അമീൻ യാസിർ സംഗീതം ചെയ്ത് ആലപിച്ച എക്സ്പാറ്റ്സ് തീം സോങ്ങ് ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു.

എക്സ്‌പാറ്റ്സ് ദുബൈയുടെ ആദ്യ ഗെയിംസും കഴിഞ്ഞ ദിവസം നടന്നു. 11 ക്ലബ്ബുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണമെന്റിൽ ഖിസൈസിനെ തോൽപ്പിച്ച് ഹോർലാൻസ്‌ ടീം എക്സ്‌പാറ്റ്സ് ചാമ്പ്യൻ ഷിപ്പ് ട്രോഫി നേടി. ഖിസൈസ് റണ്ണറപ്പായി. ബെസ്ററ് പ്ലെയർ രജീഷ് (ഹോർലാൻസ്‌), ബേസ്ഡ് ഗോൾ കീപ്പർ മുആദ് (ഖിസൈസ് ), ബെസ്ററ് ഫ്ലെയർ പ്ലെ ടീം ജബൽ അലി.

10 ക്ലബ്ബുകൾ പങ്കെടുത്ത വടം വലി ടൂർണമെന്റിൽ റാഷിദിയ ടീം ചാമ്പ്യൻ ഷിപ്പ് ട്രോഫിയും, റണ്ണറപ്പും ബെസ്ററ് പ്രൊഫഷണൽ ടഗ് ഓഫ് വാർ ട്രോഫിയും ദേര ഡിബ്രോസ് നേടി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar