മഹാ പ്രളയം മനുഷ്യ സൃഷ്ട്ടി ആയിരുന്നോ.അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
കൊച്ചി:ഈ നൂറ്റാണ്ടിലെ മഹാ പ്രളയം മനുഷ്യ സൃഷ്ട്ടി ആയിരുന്നോ. ആണെന്നും അല്ലെന്നുമുള്ള തര്‍ക്കത്തിനു പ്രളയ ഭീകരതയോളം വലുപ്പമുണ്ട്. എന്നാല്‍ മഹാ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലുണ്ടായ വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മഹാ വിപത്ത് മനുഷ്യ സൃഷ്ട്ടിയെന്ന വാദത്തിന് ശക്തി പകരുന്നു.ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയില്ല.കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്.
നേരത്തെ ഇ ശ്രീധരന്‍ അടക്കമുള്ളവരും മനുഷ്യനിര്‍മ്മിത പ്രളയമാണിതെന്നും സര്‍ക്കാര്‍ വേണ്ട ജാഗ്രത കാണിച്ചില്ലെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.കാലാവസ്ഥാ നിരീക്ഷണത്തില്‍ ഉണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.മാത്രവുമല്ല ഡാമിലെ വെള്ളം കരുതിവെച്ചാല്‍ ആയിരക്കണക്കിന് കോടി രൂപ വൈദ്യുതി ഉത്പാദനത്തിലൂടെ ശേഖരിക്കാമെന്നായിരുന്നു വൈദ്യുതി വകുപ്പിന്റെ ധാരണ.
0 Comments