പതാകാ ദിനം ആചരിച്ചു

യു.എ.ഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ മൂന്നിന് അധികാരമേറ്റതിന്റെ സ്മരണാര്‍ഥം ഇന്ന്രാജ്യത്തുടനീളം പതാക ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി ദേശസ്‌നേവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുര്‍വര്‍ണ പതാക യുഎഇയിലെങ്ങും ഉയര്‍ന്നു.ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമോളയില്‍ പതാക ദിനം ആചരിച്ചു.ഷാര്‍ജയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ നൂറുകണക്കിന് കുട്ടികള്‍ പതാകയുമേന്തിയാണ് അണിനിരന്നത്..രാജ്യത്തെ കെട്ടിടങ്ങളും പരിസരവും നഗരവീഥികളും ദേശീയ പതാകകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ഐക്യ അറബ് എമിറേറ്റ് പ്രഖ്യാപനം നടന്ന ദുബായ് ജുമൈറയിലെ യൂണിയന്‍ ഹൗസില്‍ പ്രത്യേക പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. പതാക ദിനം ആചരിക്കാന്‍ യു,എ,ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതോടെ സ്വദേശി ക ളും വിദേശികളും ചേര്‍ന്നു നടത്തി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar