കേരള ബ്ലാസ്റ്റേഴ്‌സ് നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂളുമായി സഹകരിച്ച് ഗള്‍ഫില്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുന്നു.

ദുബൈ:പ്രതിഭകളായ ഫുട്‌ബോള്‍ കളിക്കാരെ കണ്ടെത്താനും അവര്‍ക്ക് പ്രായോഗിക കോച്ചിംഗ് രീതികള്‍ പരിചയപ്പെടുത്താനുമായി ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂളുമായി സഹകരിച്ച് വിവിധ ജി സി സി രാജ്യങ്ങളില്‍ ഫുട്‌ബോള്‍ പരിശീലനം സംഘടിപ്പിക്കും.ഗള്‍ഫിലെ കുട്ടികളില്‍ നിന്നും മികച്ച കളിക്കാരെ കണ്ടെത്തുക എന്നതാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജാബിര്‍ അബ്ദുല്‍ വഹാബ് പറഞ്ഞു.
ദുബൈ ക്രീക്ക് ജദാഫ് ഗ്രൗണ്ടില്‍ നടന്ന ദ്വിദിന കോച്ചിംഗ് ക്യാമ്പ് ബ്രിഡ്ജ് വേ ഗ്രൂപ്പ് സി ഇ ഒയും പീവീസ് പബ്ലിക് സ്‌കൂള്‍ ഡയറക്ടറുമായ ജാബിര്‍ അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ബ്രിഡ്ജ് വേ ഗ്രൂപ്പ് ചീഫ് അഡ്മിന്‍ മാനേജര്‍ ഹാരിസ് നീലാമ്പ്ര അധ്യക്ഷത വഹിച്ചു.
റഫീഖ് വരിക്കോടന്‍, റഫീഖ് ഇ പി, ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക കോച്ചുമാരായ സിംഗ്‌സ്റ്റോ തംഗ് ബോയ്, ഷെമില്‍ എന്നിവര്‍ സംസാരിച്ചു. പരിശീലനത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പീവീസ് സ്‌കൂളില്‍ നടത്തുന്ന അണ്ടര്‍ 15, അണ്ടര്‍ 13 ഫുട്‌ബോള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നതിലൂടെ ഔപചാരിക വിദ്യാഭ്യാസവും ഫുടബോള്‍ പരിശീലനവും ഒരുമിച്ച് കൊണ്ടുപോകാനും ദേശീയ,അന്തര്‍ദേശീയ മത്സരങ്ങളില്‍ ക്ലബിന്റെ ജൂനിയര്‍ ടീമിനെ പ്രതിനീധികരിച്ച് മത്സര പരിചയ സമ്പത്ത് നേടാനും സാധിക്കുമെന്ന് പരിശീലന പദ്ധതി വീശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജര്‍ ആന്റണി തോമസ് പറഞ്ഞു.
0 Comments