ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ആയുധം നല്‍കിയത് താനാണെന്ന്ഹിന്ദുയുവസേന പ്രവര്‍ത്തകന്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് അറസ്റ്റിലായ ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ആയുധം വാങ്ങിയവരുടെ പേര് അറിയില്ല. എന്നാല്‍ അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. നാടന്‍ പിസ്റ്റള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടാനാണ് മൂന്ന് പേര്‍ തന്നെ സമീപിച്ചത്. താന്‍ കൊലതാപകത്തില്‍ പങ്കാളിയല്ലെന്നും ആയുധക്കച്ചവടമാണ് തൊഴിലെന്നും നവീന്‍ കുമാറിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന നവീന്‍ കുമാറിന്റെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഗൗരി ലങ്കേഷിന്റെ വീടിനു മുന്നില്‍ ബൈക്കിലെത്തിയ പ്രതികളുടെ സി.സിടി.വി. ദൃശ്യത്തില്‍ ഇയാളുമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് ഉറപ്പാക്കാനായി അന്വേഷണ സംഘം ഫോറന്‍സിക് സഹായം തേടി.
0 Comments