21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം: തുറമുഖങ്ങള്‍ സുരക്ഷിതമോ.

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ കേന്ദ്രമാക്കി 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം രാജ്യത്തെ മര്‍മ്മ പ്രധാന കേന്ദ്രങ്ങള്‍ സ്വകാര്യ വത്കരിക്കുന്നതിന്റെ ഭവിഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് മുന്ദ്രയിലെ അദാനി തുറമുഖത്ത് ഡി .ആര്‍.ഐ. നടത്തിയത്. അഫ്ഗാനിസ്താനില്‍ നിന്ന് ഡല്‍ഹിയിലേക്ക് അയച്ച ് 3000 കിലോഗ്രാം ഹെറോയിനാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ട് ,സീപോര്‍ട്ട് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ എന്തെല്ലാം അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടാവുമെന്ന് വിരല്‍ ചൂണ്ടുന്നു ഈ മയക്കുമരുന്ന് വേട്ട. ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ.) ഇതേകുറിച്ചുള്ള അന്വേഷണത്തിലാണെങ്കിലും വമ്പന്മാര്‍ രക്ഷപ്പെട്ട് ഏതെങ്കിലും പാവങ്ങളെ പ്രതിചേര്‍ത്ത് കേസ് തേഞ്ഞു മാഞ്ഞു പോകാനാണ് സാധ്യത. . അതേസമയം താലിബാന്‍ അധികാരത്തിലെത്തിയശേഷമാണോ ഇറാന്‍ വഴി മയക്കുമരുന്ന് അയച്ചതെന്ന് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ടാല്‍ക്കം പൗഡര്‍ കയറ്റിവന്ന രണ്ട് കണ്ടെയ്‌നറുകളിലാണ് ഇത്രയും ഹെറോയിന്‍ കണ്ടെത്തിയത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നുള്ള ഈ കണ്ടെയ്‌നറുകള്‍ വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലുള്ളവയാണ്. കമ്പനി ഉടമസ്ഥരായ തമിഴ്‌നാട് സ്വദേശികള്‍ മച്ചാവരം സുധാകറിനെയും ഭാര്യ വൈശാലിയെയും ചെന്നൈയില്‍ അറസ്റ്റുചെയ്തു. ഇവരെ ഭുജ് കോടതി 10 ദിവസത്തേക്ക് ഡി .ആര്‍.ഐ. കസ്റ്റഡിയില്‍ വിട്ടു. ഇവരറിയാതെ കണ്ടയ്‌നറുകള്‍ മയക്കു മരുന്നുകടത്താന്‍ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.ഗാന്ധിധാം, അഹമ്മദാബാദ്, ഡല്‍ഹി, വിജയവാഡ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി കൂടുതല്‍പ്പേരെ പിടികൂടിയിട്ടുണ്ട്. സംഭവത്തിലെ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങി.അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് മാറിനില്‍ക്കുകയാണ്. തങ്ങള്‍ തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണെന്നും ഷിപ്‌മെന്റുകള്‍ തങ്ങള്‍ പരിശോധിക്കാറില്ലെന്നും കമ്പനി പ്രതികരിച്ചു.സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.ഗുജറാത്തില്‍ പിടിച്ചത് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും വലുതാണ്. ഇതെങ്ങനെ വന്നു. സര്‍ക്കാറും നാര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോയും എന്താണ് ചെയ്യുന്നത്; കോണ്‍ഗ്രസ് നേതാവ് പവന്‍ രേഖ ചോദിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് റണ്‍ദിപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.ഇന്ത്യയുടെ മര്‍മ്മ പ്രധാന താവളങ്ങളെല്ലാം വില്‍പ്പന ചെയ്തവരും ഇത്തരം കേസുകളുടെ പ്രതിസ്ഥാനത്തു വരണെന്നാണ് പൊതുജനാഭിപ്രായം
0 Comments