വാക്‌സിനേഷന്‍: കിഴുപറമ്പ് പഞ്ചായത്തിന് അഭിമാന നേട്ടം

കിഴുപറമ്പ്. 18,881 എന്ന ടാര്‍ഗറ്റുമായി തുടങ്ങിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച് കിഴുപറമ്പ് പഞ്ചായത്ത്. 60 ന് മുകളില്‍ പ്രായം ഉള്ള 3181 പേരിലേക്കാണ് മാര്‍ച്ച് രണ്ടാം ആഴ്ചയോടെ പി എച്ച് സി യില്‍ വെച്ച് വാക്‌സിന്‍ ആദ്യം ആരംഭിക്കുന്നത്.. ആദ്യത്തില്‍ വാക്‌സിനേഷനോട് തണുത്ത പ്രതികരണമാണ് പഞ്ചായത്ത് നിവാസികളില്‍ നിന്നുമുണ്ടായത്. ആദ്യ ആഴ്ചകള്‍ പലതും വാക്‌സിന്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും 30 ല്‍ കുറഞ്ഞ ആളുകളിാണ് പല ദിവസങ്ങളിലും വാക്‌സിന്‍ ക്യാമ്പ് അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ പിന്നെ വാക്‌സിന്‍ വരവ് തീര്‍ത്തും കുറയുകയും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്തു. പല പല ആരോപണങ്ങളും ആദ്യ നാളുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നു. അതിനിടയിലാണ് പ്രവാസികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കുമുള്ള കേരള സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. പിന്നെ ഉറക്കമില്ലാത്ത രാത്രികള്‍ വിശ്രമമില്ലാത്ത പകലുകള്‍ ആയിരുന്നു. എല്ലാം താണ്ടി പഞ്ചായത്തിലെ മുഴുവന്‍ പേരിലുമെന്ന് ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ മനുഷ്യ ജീവനുമായി പന്താടിയ മഹാമാരിക്കെതിരെ എല്ലാവരിലും ആദ്യ ഡോസ് വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞ കൃതജ്ഞതയോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഖാലിദ്, ഡോക്ടര്‍ അംജദ് എന്നിവരും ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും പഞ്ചായത്തും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ വാക്‌സിന്‍ ക്യാമ്പയിനുകള്‍ക്ക് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. 18,881 ല്‍ 18,288 പേരിലേക്കും ആദ്യ ഡോസ് വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞ ആശ്വാസത്തോടെയാണ് ഈ അബിമാന നേട്ടം പഞ്ചായത്ത് കൈവരിച്ചത്. ഇനി വാക്‌സിന്‍ നല്‍കാന്‍ അവശേഷിക്കുന്നത് താല്‍പര്യമില്ലാത്ത 124 പേര്‍ക്കും പോസിറ്റീവ് ആയി മൂന്ന് മാസം തികയാന്‍ ഉള്ള 469 പേര്‍ക്കും മാത്രമാണ്. എല്ലാ വാര്‍ഡുകളിലും ക്യാമ്പുകള്‍ നടത്താന്‍ കഴിഞ്ഞത് ഈ വിജയത്തിന് തിളക്കം കൂട്ടുന്നു.. കിടപ്പു രോഗികള്‍ ഉള്‍പ്പെടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ആവശ്യക്കാരായ 100 ശതമാനം പേരിലേക്കും വാക്‌സിന്‍ എത്തിക്കാനായി എന്നുള്ളത് ഏറെ ആശ്വാസം തരുന്നതോടൊപ്പം ഒരു ഡോസ് വാക്‌സിനായി ഞങ്ങളെ തേടി വന്ന അയല്‍ പഞ്ചായത്ത്ക്കാര്‍ക്കും ഈ വിജയം ഞങ്ങള്‍ സമര്‍പ്പിക്കുന്നു. കോവിഡില്‍ മാത്രമല്ല കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പിലും ഈ പഞ്ചായത്ത് ജില്ലയില്‍ ബഹുദൂരം മുന്‍പില്‍ ആണ്. ഈ വിജയത്തിന്റെ പിന്നില്‍ വിശ്രമമില്ലാതെ ഓടി തളര്‍ന്ന ആശ വര്‍ക്കര്‍മാര്‍, ചില വാര്‍ഡുകളിലെ ആര്‍ ആര്‍ ടി മെമ്പര്‍മാര്‍ എല്ലാറ്റിനും നേതൃത്വം കൊടുത്ത വാര്‍ഡ് മെമ്പര്‍മാര്‍ അടങ്ങുന്ന പഞ്ചായത്ത് ഭരണസമിതി എല്ലാവരെയും നന്ദിയോടെ സ്‌നേഹത്തോടെ സ്മരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
0 Comments