ഹാദിയ- ഷെഫിന്‍ വിവാഹം നിലനില്‍ക്കും, ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി

- ഹാദിയക്ക് പഠനം തുടരാം
- സ്വന്തം ഇഷ്ടം പ്രകാരം ജീവിക്കാം
- നിയമപോരാട്ടം തുടരുമെന്നും ഹാദിയയുടെ പിതാവ് അശോകന്‍
- ഹാദിയ കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധി. ഹാദിയയുടേയും ഷെഫിന്റേയും വിവാഹം അംഗീകരിച്ചു കൊണ്ട് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. രണ്ടു വ്യക്തികളുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അവകാശമുണ്ടോ എന്ന ചോദ്യമാണ് ഈ വിധിയിലൂടെ തീര്‍പ്പാക്കപ്പെട്ടിരിക്കുന്നത്.ഹാദിയക്ക് പഠനം തുടരാമെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതി അറിയിച്ചു. ഹേബിയസ് കോര്‍പസ് ഹരജയില്‍ വിവാഹം റദ്ദാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷെഫിന്‍ ജഹാനെതിരെ മാത്രമല്ല, ഹാദിയക്കും അവരുടെ കുടുംബത്തിനുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ പോലും ഒരു പെണ്‍കുട്ടിയുടെ അവകാശത്തില്‍ കൈകടത്താന്‍ കോടതിക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ഷെഫിന്‍ ജഹാനെതിരായ മറ്റു കേസുകളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
ഹാദിയ-ഷെഫിന്‍ വിവാഹം നിയമപരമാണെന്ന സുപ്രിം കോടതി വിധിയെ വിമര്‍ശിക്കാനില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍.സുപ്രിംകോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത് പൂര്‍ണവിധിയല്ല. എന്‍.ഐ.എ അന്വേഷണം തുടരാമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഒരു തീവ്രവാദി മകളെ വിവാഹം കഴിക്കുമ്പോള്‍ ഏതൊരു പിതാവിനും വിഷമമുണ്ടാകും. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല.താന്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത് കല്യാണത്തിന് മുന്‍പായിരുന്നു. പിന്നീട് കേസ് കോടതിയില്‍ വന്നപ്പോള്‍ വിവാഹം നടത്തിയാണ് കൊണ്ടുവന്നത്. അതൊരു തട്ടിക്കൂട്ട് കല്യാണം തന്നെയായിരുന്നു. ഇത് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. നിയമപോരാട്ടം തുടരുമെന്നും അശോകന്‍ പറഞ്ഞു.
0 Comments